ബത്തേരിയിൽ നിന്ന് രാവിലെ വടക്കനാട്ടേക്ക് പോകുമ്പോൾ റോഡരികിൽ ചൂട് മാറാത്ത ആനപ്പിണ്ടം കിടക്കുന്നു. കഴിഞ്ഞ രാത്രിയും ഇതുവഴി ആന കടന്നുപോയെന്ന് വ്യക്തം. ആനയെയും ആനപ്പിണ്ടത്തെയും അപൂർവമായി കണ്ടിരുന്ന ഒരു ജനത്തിന് ഇപ്പോൾ ആന തൊഴുത്തിൽ കെട്ടുന്ന പശുവിനെ പോലെ സുപരിചിതമായിരിക്കുന്നു. കഴിഞ്ഞ രാത്രിയിലും പടക്കവും ടോർച്ചുമെല്ലാമായി നാട്ടുകാർ ആനയെ തുരത്താനിറങ്ങി. ഈ ആനയോടിക്കൽ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നവരാണ് വടക്കനാട്ടുകാർ. കേരളത്തിൽ വന്യമൃഗ ശല്യം ആദ്യമായി ബാധിച്ചു തുടങ്ങിയ സ്ഥലങ്ങളിലൊന്നാണ് വയനാട്ടിലെ ബത്തേരിക്കടുത്ത നൂൽപ്പുഴ പഞ്ചായത്തിലെ വടക്കനാട്. 1990കളിലാണ് ആദ്യം വന്യമൃഗ ആക്രമണം തുടങ്ങിയത്. ഏതാണ്ട് 15 വർഷം മുമ്പ് ഇവിടെ വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായി മാറി. ആയിരത്തിയഞ്ഞൂറോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇരുട്ടുവീണാൽ മുറ്റവും കൃഷിയിടവും ആനയുടെയും കടുവയുടെയും വിഹാരകേന്ദ്രമാണ്. മാൻ, കുരങ്ങ്, പന്നി തുടങ്ങിയവ പകൽ സമയത്തും പറമ്പിലൂടെ ഓടിക്കളിക്കും. വടക്കാനാട്ടെ ജനങ്ങളുടെ ജീവിതം വലിയൊരു മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. 1990കളിലാണ് വടക്കനാട് ആദ്യമായി കാട്ടാനയുെട ആക്രമണം ഉണ്ടാകുന്നത്. വടക്കനാട്ടെ വ്യാപാരിയും അന്നത്തെ പത്ര ഏജന്റുമായിരുന്ന എൻ. ഗോപാലൻ ഓർക്കുന്നു. അക്കാലത്ത് വടക്കനാട്ടുകാർ വന്യമൃഗ ആക്രമണത്തെക്കുറിച്ച് പരാതിയുമായി ചെന്നാൽ അവഗണിക്കുകയായിരുന്നു പതിവ്. ഇന്ന് വന്യമൃഗ ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിലേക്കെത്തി. വന്യമൃഗ ആക്രമണത്തിന്റെ ആദ്യത്തെ ഇരകളിൽപ്പെട്ടവരാണ് വടക്കനാട്ടുകാർ എന്ന് വിശേഷിപ്പിക്കാം. കേരളത്തിലങ്ങോളമിങ്ങോളം വന്യമൃഗ ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോൾ വന്യമൃഗ ശല്യം ഒരു നാടിെന ഏതുരീതിയിലാണ് മാറ്റിയെന്നതിന് ഉദാഹരണമാണ് വടക്കനാട്. ആ കാഴ്ചകൾ കാണാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com