അഞ്ചു വർഷം മുൻപ് സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ ഒരു പ്രതിമ അനാച്ഛാദനം ചെയ്തപ്പോൾ അത് രാജ്യത്തുണ്ടാക്കിയ വിവാദങ്ങളും കോലാഹലങ്ങളും ചെറുതല്ലായിരുന്നു. ‘പ്രതിമ പണിതാൽ പട്ടിണി മാറുമോ?’ ‘പക്ഷികൾക്ക് കാഷ്ഠിക്കാൻ ഒരു പ്രതിമ കൂടി...’ എന്നൊക്കെ പലരും വിമർശിച്ചു. ആ പ്രതിമ രാജ്യത്തിനു സാമ്പത്തിക ബാധ്യതയാക്കാവുന്ന കേവലം ഒരു നിര്‍മിതി മാത്രമാണെന്നും വാദങ്ങളുയർന്നു. എന്നാൽ ആ പ്രതിമ സ്ഥാപിച്ചതിനു പിന്നിൽ നരേന്ദ്ര മോദിക്ക് കൃത്യമായ ഒരു മാസ്റ്റർ പ്ലാനുണ്ടായിരുന്നു. പിരമിഡുകളുടെ പേരിൽ ഈജിപ്തിനെ ലോകമറിയുന്നതുപോലെ, ഇന്ത്യയുടെ മേൽ‍വിലാസമായി താജ്മഹലിനൊപ്പം പട്ടേൽ പ്രതിമ കൂടിയുണ്ടാവട്ടെ എന്നായിരിക്കാം ഇതിനു പിന്നിൽ പ്രവർത്തിച്ചവർ ചിന്തിച്ചിട്ടുണ്ടാകുക. അതിലേയ്ക്കാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്കും. സർദാർ വല്ലഭ്ഭായ് പട്ടേൽ എന്ന ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിക്ക് ഒരു സ്മാരകം എന്നതിനപ്പുറം, ആ പ്രതിമ നിൽക്കുന്ന പ്രദേശത്തെ സ്വദേശികള്‍ക്കും വിദേശികൾക്കും ആകർഷണീയമായ വിനോദസഞ്ചാര കേന്ദ്രമാക്കുകയും അതുവഴി വലിയൊരു വരുമാന സ്രോതസ്സു സൃഷ്ടിക്കുകയുമാണ് മോദി ലക്ഷ്യമിട്ടത്. അതിനായി ഒട്ടേറെ പദ്ധതികളും പ്രതിമയോടനുബന്ധിച്ച് ഒരുക്കി. എന്തായാലും ലക്ഷ്യം തെറ്റിയില്ല. 2023 ന്റെ അവസാന ദിവസങ്ങളിലും പുതുവത്സര ദിനങ്ങളിലും ഉൾപ്പെടെ ഇവിടേയ്ക്ക് ഒഴുകിയെത്തിയത് ലക്ഷക്കണക്കിനു സഞ്ചാരികളാണ്. കോടികളുടെ വരുമാനമാണ് ഇതിലൂടെ ലഭിച്ചതും. മലയാളികളുടെ ഉള്‍പ്പെടെ സമൂഹമാധ്യ അക്കൗണ്ടുകളിലും ഇപ്പോള്‍ പട്ടേൽ പ്രതിമയുടെ പശ്ചാത്തലത്തിലുള്ള സെൽഫികളും നിറയുന്നു, ടൂറിസം രംഗത്ത് ലോക രാജ്യങ്ങളുമായി മത്സരിക്കാൻ ഇറങ്ങിയ ഇന്ത്യയുടെ വലിയ ചുവടുവയ്പ്പാണ് ഏക്താ നഗറിലെ പട്ടേൽ പ്രതിമ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏക്താ നഗറിൽ എന്താണു സംഭവിച്ചത്? ലോകനിലവാരത്തിലേയ്ക്ക് ഇന്ത്യയുടെ ടൂറിസം മേഖലയും വളരുകയാണോ? പരിശോധിക്കാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com