‘വിരാട് കോലിയുടെ ക്യാച്ച് വിട്ടുകളഞ്ഞതിന്റെ വില ഞങ്ങൾക്ക് ശരിക്കും നൽകേണ്ടിവന്നു’ – ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന റോയൽ ചാലഞ്ചേഴ്സ് – പഞ്ചാബ് കിങ്സ് മത്സരത്തിന് പിന്നാലെ പഞ്ചാബ് നായകൻ ശിഖർ ധവാൻ പറഞ്ഞ ഈ ഒറ്റ വാചകത്തിലുണ്ട് മത്സരത്തിന്റെ ആകെ ചിത്രം. തിളങ്ങിയും മങ്ങിയും വീണ്ടും തിളങ്ങിയും നീണ്ട ഇന്നിങ്സിന്റെ ഒടുവിൽ പഞ്ചാബ് കിങ്സ് വച്ചുനീട്ടിയ 177 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ തുടക്കം അത്ര സുഖകരമായിരുന്നില്ല. സാം കറണിനെ ആദ്യ ഓവറിൽ നേരിടാൻ എത്തിയത് സാക്ഷാൽ കിങ് കോലി. ആദ്യ പന്ത് ഇരുടീമുകൾക്കും കര്യമായ നേട്ടങ്ങളോ കോട്ടങ്ങളോ ഉണ്ടാക്കാതെ കടന്നുപോയി. എന്നാൽ, രണ്ടാം പന്ത്, അതാണ് പിന്നീടുള്ള കളിയുടെ മുഴുവൻ ചിത്രം മാറ്റിമറിച്ചത്. കോലിയുടെ ബാറ്റിനെ തലോടി സ്ലിപ്പിൽ ജോണി ബെയർസ്റ്റോയുടെ നേർക്കെത്തിയെങ്കിലും പന്ത് കൈപ്പിടിയിൽ ഒതുക്കും മുൻപ് അത് ബൗണ്ടറി ലൈനിലേക്ക് പാഞ്ഞു പോയിരുന്നു. നിസാരമായി കൈപ്പിടിയിൽ ഒതുക്കാമായിരുന്ന ആ ക്യാച്ച് നഷ്ടപ്പെടുത്തുമ്പോൾ അതിന് നൽകേണ്ടിവരുന്ന വില എത്രത്തോളം വലുതായിരിക്കുമെന്ന് ബെയർസ്റ്റോ ചിന്തിച്ചിട്ടുണ്ടാകില്ല. കാരണം, ഭാഗ്യംകൊണ്ട് മാത്രം ജീവൻ തിരികെ കിട്ടിയ ആ ഇന്നിങ്സിൽ കോലി പിന്നീടങ്ങോട്ട് ബൗണ്ടറികൾക്കൊണ്ട് ചെറുപൂരം തന്നെയാണ് നടത്തിയത്. 11 ഫോറും 2 സിക്സുമാണ് 49 പന്തുകൾ നീണ്ട ഇന്നിങ്സിനിടെ കോലി അടിച്ചുകൂട്ടിയത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com