വിദേശത്ത് സ്വപ്നജോലി, ലക്ഷം ശമ്പളം: എൻഐടി, ഐഐടികളിൽ എംഎ പഠിക്കാനാകുമോ? പിഎച്ച്ഡിയോ?

Mail This Article
പ്രവേശനപ്പരീക്ഷകളുടെ കാലമാണ് ഏപ്രിൽ, മേയ് മാസങ്ങൾ. ഇന്ത്യയിലെ മികച്ച സാങ്കേതിക സർവകലാശാലകളായ ഐഐടി (Indian Institutes of Technology), എൻഐടികളിൽ (National Institute of Technology) പ്രവേശനം ഉറപ്പാക്കാനുള്ള ശ്രമത്തിലായിരിക്കും വലിയൊരു വിഭാഗം വിദ്യാർഥികളും. ടെക്‌നോളജിയും എൻജിനീയറിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളാണല്ലോ ഇവിടങ്ങളിൽ പഠിപ്പിക്കുക എന്നാണോ നിങ്ങൾ കരുതുന്നത്? എങ്കിൽ ഒരു ചെറിയ തിരുത്തുണ്ട്. മാനവിക– സാമൂഹിക ശാസ്ത്രം (ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്) വിഷയങ്ങളും ഇവിടങ്ങളിൽ പഠിക്കാം. ഐഐടി (IIT), എൻഐടി (NIT), ഐഐഎസ്‍സി (IISC), നിയാസ് (NIAS-National Institute of Advanced Studies) ഐസർ (IISER), ഐഐഎസ്ടി (IIST), ഐഐഇഎസ്ടി (IIEST), ഐഐഐടി (IIIT) തുടങ്ങിയ സ്ഥാപനങ്ങളിൽ എൻജിനീയറിങ് കോഴ്സുകൾ മാത്രമല്ല, മാനവിക (ഹ്യുമാനിറ്റീസ്) വിഷയങ്ങളിലെ ബിരുദാനന്തര, പിഎച്ച്ഡി കോഴ്സുകളുമുണ്ട്. എന്തെല്ലാണ് ഇതുമായി ബന്ധപ്പെട്ട കോഴ്സുകൾ? ഈ കോഴ്സുകൾ പഠിച്ചാലുള്ള ഗുണമെന്താണ്? എങ്ങനെ പ്രവേശനം നേടാം? ലിബറൽ ആർട്സ് സർവകലാശാലകളിൽ പഠിച്ചവർക്കു ലഭിക്കുന്നതു പോലെ എൻഐടിയിലും ഐഐടിയിലുമെല്ലാം എംഎ, പിഎച്ച്ഡി തുടങ്ങിയവ ചെയ്തവർക്കും നല്ല ജോലി ലഭിക്കുമോ? ഒട്ടേറെ സംശയങ്ങൾ ഇതിനോടകം നിങ്ങളുടെ മനസ്സിലെത്തിയിട്ടുണ്ടാകും. അവയ്ക്കുള്ള ഉത്തരമാണ് ഇനി.