ഇതാണ് ടീം മുംബൈ ഇന്ത്യൻസ്. ആരാധകർ കാണാന്‍ ആഗ്രഹിച്ച ‘ദൈവത്തിന്റെ പോരാളികൾ’. തുടർച്ചയായ 3 പരാജയങ്ങൾക്ക് ശേഷം സ്വന്തം മണ്ണിൽ വെന്നിക്കൊടി പാറിച്ചുകൊണ്ട് മുംബൈ വരവറിയിച്ചുകഴിഞ്ഞു. ആദ്യ 3 മത്സരങ്ങൾക്കൊടുവിലും തലകുനിച്ച് മൈതാനംവിട്ട മുംബൈ ടീമിന്റെ നിഴലിനെപ്പോലും വാങ്കഡെയിൽ എവിടെയും കാണാനുണ്ടായിരുന്നില്ല. ഗാലറിയിൽ നിറഞ്ഞ 18,000 കുരുന്നുകളുടെ മനസ്സ് നിറയ്ക്കുന്ന റൺ വിരുന്ന് ഒരുക്കാനുള്ള തിരക്കിലായിരുന്നു ഹാർദിക് പാണ്ഡ്യയും കൂട്ടരും. എല്ലാ പൊസിഷനുകളിലും ബാറ്റർമാർ താളംകണ്ടെത്തിയോടെ മുംബൈ അക്കൗണ്ടിലേക്ക് ഇടതടവില്ലാതെ റൺസ് ഒഴുകുകയായിരുന്നു. ബാറ്റർമാർ സമ്മാനിച്ച 234 റൺസിന്റെ കോട്ടകാക്കാൻ ബോളർമാരും കരുത്ത് കാട്ടിയപ്പോൾ ഡൽഹി ക്യാപിറ്റൽസിനെ 29 റൺസിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസിന് ഐപിഎൽ 17–ാം സീസണിലെ ആദ്യ വിജയം. രോഹിത്തും ഇഷൻ കിഷനും ചേർന്ന് തുടങ്ങിവച്ച വെടിക്കെട്ട് മധ്യ ഓവറുകളിൽ നായകൻ ഹാർദിക് പാണ്ഡ്യയും ടിം ഡേവിഡും തുടർന്നുകൊണ്ടു പോയപ്പോൾ അവസാന ഓവറിൽ അത് ആളിക്കത്തിച്ച റൊമാരിയോ ഷെപ്പേഡ് മുംബൈയ്ക്ക് സമ്മാനിച്ചത് സമാനതകളില്ലാത്ത റൺ മഴ. പക്ഷേ, മുംബൈ ഇന്ത്യന്‍സ് മുന്നോട്ടുവച്ച 234 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപ്പിറ്റൽസും അവസാനംവരെ പൊരുതിയാണ് വീണത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com