പുരാണ കഥയിൽ വിശ്രവസ്സ് എന്ന സന്യാസിയുടെ മകനായിരുന്നു കുബേരൻ. കുബേരൻ ബ്രഹ്മാവിനെ തപസ്സിലൂടെ പ്രീതിപ്പെടുത്തിയാണ് ഇതുവരെ രേഖപ്പെടുത്തപ്പെട്ടവയിൽ ആദ്യത്തെ വിമാനമായ ‘പുഷ്പകം’ സ്വന്തമാക്കിയത്. രാമായണത്തിൽ ഇതേക്കുറിച്ച് പരാമർശവും ഉണ്ട്. കുബേരന്റെ പിതാവ് വിശ്രവസ്സിന് കൈകസി എന്ന അസുര സ്ത്രീയിൽ ജനിച്ച മകനാണ് രാവണൻ. തന്റെ അർധ സഹോദരനായ കുബേരനിൽനിന്ന് പുഷ്പകം ബലമായി പിടിച്ചെടുക്കുകയായിരുന്നു രാവണൻ ചെയ്തത്. രാവണനെ വധിച്ച ശേഷം ശ്രീരാമനും സംഘവും അയോധ്യയിലേക്കു മടങ്ങിയത് പുഷ്പക വിമാനത്തിലാണെന്നും പുരാണങ്ങളിൽ പറയുന്നു. പുഷ്പക വിമാനം ഭാരതീയ പുരാണങ്ങളിൽനിന്നു വർത്തമാന കാലത്തേക്ക് എത്തിയത് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) 1950കളിൽ നിർമിച്ച ഒരു ഹെലികോപ്റ്ററിലൂടെയാണ്. 1958ൽ ആദ്യമായി പറന്ന രണ്ടു സീറ്റുള്ള ‘പുഷ്പക്’ ഹെലികോപ്റ്റർ പിന്നീടു ചില വിദേശ രാജ്യങ്ങൾക്കു വേണ്ടിയും ഇന്ത്യ നിർമിച്ചു നൽകി. ഭൂമിയിൽ നിന്നു സ്വർഗത്തിൽ പോയി വരാൻ കഴിയുമെന്നു വിശ്വസിച്ചിരുന്ന ആകാശ യാനമാണ് പുരാണങ്ങളിലെ പുഷ്പക വിമാനം. പുതിയ കാലത്ത് ഇന്ത്യയുടെ മറ്റൊരു ‘പുഷ്പക്’ പണിപ്പുരയിലാണ്. ആകാശത്തു മാത്രമല്ല, ചക്രവാളത്തോളം പറന്നു പോകാനും മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ചു തിരികെ കൊണ്ടു വരാനുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) നിർമിക്കുന്ന പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനമാണ് (റീയൂസബിൾ ലോഞ്ച് വെഹിക്കിൾ– ആർഎൽവി) ‘പുഷ്പക്’. ഫെബ്രുവരിയിൽ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (വിഎസ്എസ്‌സി) സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആണ് ഇന്ത്യയുടെ ആർഎൽവിക്ക് ‘പുഷ്പക്’ എന്നു പേരിട്ടത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com