സ്വന്തമായി ആരംഭിച്ച ആദ്യ കമ്പനി പൂട്ടിക്കെട്ടി അക്ഷരാർഥത്തിൽ പാപ്പരായിരിക്കുന്ന അവസ്ഥ, ഈ സമയത്താണ് എൻ.ആർ. നാരായണമൂർത്തി സുധാ മൂർത്തിയോടു വിവാഹാഭ്യർഥന നടത്തുന്നത്. നാരായണമൂർത്തിയുടെ ആദ്യ കമ്പനി സോഫ്ട്രോണിക്സ് 1977 ജൂണിലാണു പൂട്ടുന്നത്. അടുത്ത ചുവടുവയ്‌പിനുള്ള ശ്രമത്തിലായിരുന്നു നാരായണ മൂർത്തി. മാസങ്ങൾ പലതും കടന്നുപോയി. പക്ഷേ, അനുയോജ്യമായ ഒന്നും വരുന്നില്ല. ജോലിയില്ലാത്ത സാഹചര്യം അദ്ദേഹത്തെ സംബന്ധിച്ച് ഏറെ അസ്വസ്ഥതപ്പെടുത്തുന്നതായിരുന്നു. കുടുംബത്തിനു പണം അയയ്ക്കുന്നില്ല. സുധാ മൂർത്തിയുമായി ഇഷ്ടത്തിലായിരിക്കുന്ന കാലം. ജോലി തേടി അഭിമുഖത്തിനു പോകാനും ഭക്ഷണത്തിനുമെല്ലാം പണം നൽകിയിരുന്നതു സുധയായിരുന്നു. ഒരു ദിവസം ഡൽഹി കന്റോൺമെന്റിൽ നിന്ന് ഓട്ടോറിക്ഷയിൽ മടങ്ങുകയാണ്. സുധയെ ഹോസ്റ്റലിൽ വിട്ടു മടങ്ങാൻ തുടങ്ങുന്നതിനു മുൻപ് ആ കരങ്ങൾ കവർന്ന് നാരായണമൂർത്തി പറഞ്ഞു ‘ഞാൻ ഒരു ഹീറോ ഒന്നുമല്ല.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com