ലോകത്തെവിടെയാണെങ്കിലും പൂരപ്രേമികളുടെ കണ്ണ് തേക്കിൻകാട് മൈതാനത്തേക്ക് ഉറ്റുനോക്കുന്ന ദിവസങ്ങളാണിത്. വെടിക്കെട്ടും മേളവും കുടമാറ്റവും ഇഴുകിച്ചേരുന്ന ആവേശം. പൂരത്തിളക്കത്തിലേക്ക് ഒഴുകിയെത്തുന്ന ജനസാഗരം. തേക്കിൻകാട് മൈതാനം ആരവത്തിന്റെ ഒരു കടലാവുന്ന ദിവസം. കോവിഡ് നിയന്ത്രണങ്ങളുടെ കാലത്ത് മാത്രമാണ് ആ ആവേശം ഒരു അണക്കെട്ട് കെട്ടി തടയേണ്ടി വന്നത്. അതു കഴിഞ്ഞപ്പോഴോ... പണ്ടത്തേതിന്റെ ഇരട്ടിയായി പൂരം തേടിയൊഴുകുന്ന ആൾക്കൂട്ടം. ചമയങ്ങളോടെ കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേഗോപുര നട തുറന്ന് നെയ്തലക്കാവിലമ്മയുടെ കോലമേന്തി തുമ്പിക്കൈ ഉയർത്തിയപ്പോൾ മുതൽ മഹാ പൂരത്തിന് മണിക്കൂറുകൾ എണ്ണി കാത്തിരിക്കുകയാണ് മലയാളികൾ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com