വലുതാകുമ്പോൾ ആരാകണം? കുട്ടികളോടുള്ള ചോദ്യമാണെങ്കിലും ഇതിന്റെ ഉത്തരത്തിന്റെ വലിയ പങ്കും മാതാപിതാക്കളുടെ കയ്യിലാണ്. കുട്ടിയെ ‘ആരാക്കണം’ എന്നതിന്റെ അടിത്തറ ഇടുന്നത് മാതാപിതാക്കൾ തന്നെയാണ്. കാലം എത്ര മാറിയാലും സ്വന്തം മക്കൾക്ക് സ്ഥിരതയുള്ള ഒരു തൊഴിൽ മേഖലയായി മിക്ക മാതാപിതാക്കളും തിരഞ്ഞെടുക്കുന്നത് മെഡിസിനും എൻജിനീയറിങ്ങും ഒക്കെ തന്നെയാണ്. പാലായിലെ മരിയൻ മെഡിക്കൽ സെന്ററിലെ ലാപ്രോസ്കോപ്പിക് സർജൻ ഡോ.ജികുപാൽ എം. തോമസ് മൂന്ന് കുട്ടികളുടെ അച്ഛനാണ്. എന്നാൽ തന്റെ മക്കൾ ഡോക്ടറാകാൻ പഠിക്കണ്ട, ക്രിക്കറ്റ് കളിക്കാ‍ൻ പഠിച്ചാൽ‍ മതി എന്നതാണ് ഈ അച്ഛന്റെ ആഗ്രഹം. വെറുതെ ആഗ്രഹം മാത്രമല്ല, സ്വന്തം വീട്ടിൽ സ്വന്തം ചെലവിൽ മക്കൾക്കു വേണ്ടി ഒരു ടർഫും അവർക്ക് വർക്കൗട്ട് ചെയ്യാനുള്ള ഉപകരണങ്ങളും സൗകര്യങ്ങളും ഒരുക്കുകയും ചെയ്തു. അങ്ങനെ ആ മൂന്നു മക്കളും കളിച്ചു പഠിച്ചു. അങ്ങനെ ഇത്തവണത്തെ അണ്ടർ 14 സ്റ്റേറ്റ് ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിലൊരാൾ ജികുപാലിന്റെ മൂത്ത മകനാണ്; ജൊഹാൻ എം.ജികുപാൽ. കുട്ടികൾക്ക് അമിതവും അനാവശ്യവുമായി പഠന സമ്മർദം കൊടുക്കുന്ന മാതാപിതാക്കളുടെ ഇടയിൽ വ്യത്യസ്തനാവുകയാണ് ഈ ഡോക്ടർ. എന്തുകൊണ്ട് ക്രിക്കറ്റ് പോലെ ലക്ഷത്തിലൊരാൾക്ക് മാത്രം സാധ്യമായ ഒരു സ്വപ്നം പിന്തുടരാൻ മക്കൾക്ക് അവസരം ഒരുക്കി? ഡോക്ടർ പോലെ സ്ഥിരതയുള്ള ഒരു ജോലിക്ക് മക്കളെ നിർബന്ധിക്കാമായിരുന്നിട്ടും ആ വഴി വേണ്ട എന്ന തീരുമാനത്തിനു പ്രേരിപ്പിച്ചത് എന്താണ്? ഡോ.ജികുപാൽ മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുന്നു.

loading
English Summary:

Defying Conventional Career Paths: Dr. Jikupal's Quest to Raise Cricketers, Not Doctors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com