കായിക മികവ് പാർലമെന്റിൽ തുണച്ചില്ല; മന്ത്രിക്കുപ്പായം കിട്ടാതെ ത്രിമൂർത്തികൾ
Mail This Article
ജനപിന്തുണ ഉറപ്പാക്കി തുടർച്ചയായി 2 ലോക്സഭകളിലേക്ക് ഒരുമിച്ചെത്തിയത് 3 കായികതാരങ്ങൾ. ഇവരുടെ പ്രതിഭ കായികരംഗത്തുമാത്രം ഒതുങ്ങിനിൽക്കുന്നതും ആയിരുന്നില്ല. എന്നാൽ, കഴിവും പ്രാപ്തിയും വിദ്യാഭ്യാസവും മികച്ച ജനപിന്തുണയും ഉണ്ടായിട്ടും ഈ 3 പ്രതിഭകളെയും മന്ത്രിസഭകളിലേക്ക് പരിഗണിച്ചില്ല. കായിക താരങ്ങളായ മൂവരും വ്യത്യസ്ത വിഭാഗങ്ങളിൽ ഇന്ത്യയെ നയിച്ച നായകൻമാർകൂടിയായിരുന്നു. ഇവരിൽ രണ്ടുപേർ രാജകീയ പ്രൗഢിയോടെ സഭയിലേക്ക് കടുന്നുവന്നരാണെങ്കിൽ മൂന്നാമൻ എത്തിയത് ആദിവാസി സമൂഹത്തിൽനിന്ന്. ഇവരുടെ ലോക്സഭാ പ്രവേശനം കഴിഞ്ഞ് 7 പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ഇപ്പോഴും ആ ചോദ്യം ഉയരുന്നു; ഈ ത്രിമൂർത്തികൾ എന്തേ മന്ത്രിമാരായില്ല? 1957ൽ രൂപീകരിച്ച രണ്ടാം ലോക്സഭയിലും 1962ൽ നിലവിൽവന്ന മൂന്നാം ലോക്സഭയിലും ഒരുമിച്ചുണ്ടായിരുന്ന ഇവരുടെ രാഷ്ട്രീയ ചായ്‌വുകൾ വ്യത്യസ്തമായിരുന്നു. 2 പേർ ഒളിംപ്യൻമാരും ഒരാൾ രാജ്യാന്തര ക്രിക്കറ്റ് താരവും.