കാടും കടുവകളും പിന്നെ ആനകളും ഗോത്രജനതയും ഇണങ്ങിയും മെരുങ്ങിയും ജീവിക്കുന്ന കാടകമായ പറമ്പിക്കുളം. ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ നിന്നും അരിപ്രിയനായ അരിക്കൊമ്പനെ പറമ്പിക്കുളത്തെ ഒരുകൊമ്പൻ റേഞ്ചിലെ മുതുവരച്ചാലിലേക്ക് കൊണ്ടു വിടാനാണ് വിദഗ്ധ സമിതി ആദ്യം നിർദേശിച്ചത്. പറമ്പിക്കുളത്തും പ്രതിഷേധം കനത്തതിനു പിന്നാലെ അരിക്കൊമ്പനെ മാറ്റിപ്പാർപ്പിക്കാൻ മറ്റു സ്ഥലങ്ങളും സർക്കാരിനു പരിഗണിക്കാം എന്ന് ഹൈക്കോടതി ഉത്തരവ് എത്തി. കൊമ്പനെ മാറ്റാൻ അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്താനായില്ലെന്നും വിഷയത്തിൽ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്നുമാണ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറയുന്നത്. അപകടകാരിയായ അരിക്കൊമ്പന്റെ കടന്നുവരവ് പറമ്പിക്കുളം മേഖലയെ എങ്ങനെ ബാധിക്കും? ഇതിനെക്കുറിച്ചു പറയേണ്ടതു പറമ്പിക്കുളത്തെ ആദിവാസികളാണ്. അരിക്കൊമ്പനെ കൊണ്ടു വിടുന്ന പറമ്പിക്കുളം മുതുവരച്ചാലിനടുത്തെ കുരിയാർകുറ്റി ആദിവാസി ഊരിലെ ശരത് കുരിയാർകുറ്റി അരിക്കൊമ്പനെ വരവിനെക്കുറിച്ചുള്ള ആശങ്കകൾ മലയാള മനോരമ ഓൺലൈൻ പ്രീമിയവുമായി പങ്കു വയ്ക്കുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com