ഫേഷ്യൽ റെക്കഗ്നിഷൻ, ക്രിമിനൽ ഡേറ്റാബേസ്, നമ്പർപ്ലേറ്റ് സ്കാനിങ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ലഭ്യമാണെന്നിരിക്കെ, മോട്ടർവാഹന വകുപ്പ് സ്ഥാപിച്ച എഐ ക്യാമറകളിൽ 92% പ്രവർത്തിക്കുന്നതും ഗൗരവം കുറഞ്ഞ നിയമ ലംഘനങ്ങൾ കണ്ടെത്താൻ. ദുബായിൽ 3 വർഷം മുൻപു റോഡുകളിൽ സ്ഥാപിച്ച എഐ ക്യാമറകളിലൂടെ ഒറ്റ വർഷത്തിനുള്ളിൽ അറസ്റ്റ് ചെയ്തത് 319 കുറ്റവാളികളെയാണ്. ഫേഷ്യൽ റെക്കഗ്നിഷൻ (യാത്രക്കാരുടെ മുഖം സ്കാൻ ചെയ്യൽ), ക്രിമിനൽ ഡേറ്റാ ബേസ് (കുറ്റവാളികളുടെ ചിത്രവും കുറ്റകൃത്യ പശ്ചാത്തലവും സംബന്ധിച്ച വിവര ശേഖരം), നമ്പർപ്ലേറ്റ് സ്കാനിങ് തുടങ്ങിയ സൗകര്യങ്ങളുടെ സഹായത്തോടെയാണു ദുബായ് പൊലീസ് എഐ ക്യാമറകളെ ക്രിയാത്മകമായി ഉപയോഗിക്കുന്നത്. കംപ്യൂട്ടർ അൽഗോരിതം ഉപയോഗിച്ച് എഐ സോഫ്റ്റ്‍വെയറുകളിൽ ഇത്തരം സൗകര്യങ്ങൾ നിസ്സാരമായി ഉൾപ്പെടുത്താമെന്നിരിക്കെ മോട്ടർവാഹന വകുപ്പ് 232 കോടി രൂപ ചെലവഴിച്ചു സ്ഥാപിച്ച ക്യാമറകളിൽ ഇവ ഉപയോഗിക്കുന്നില്ല.
HIGHLIGHTS
- കേരളത്തില്‍ മോട്ടർവാഹന വകുപ്പിന്റെ എഐ ക്യാമറകളിൽ 92 ശതമാനവും പ്രവർത്തിക്കുന്നത് ഹെൽമറ്റ്, സീറ്റ്ബെൽറ്റ്, ഓവർലോഡ് നിയമലംഘനം മാത്രം കണ്ടെത്താൻ; എന്നാല്‍ എഐ ക്യാമറകളെ എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ദുബായ് അടക്കമുള്ള നഗരങ്ങൾ നമുക്കു കാണിച്ചു തരുന്നത്. എങ്ങനെയാണ് അവിടുത്തെ പ്രവർത്തനങ്ങൾ?