ഇടിവെട്ടുന്ന പോലെയുള്ള നിരക്ക് വർധനയാണ് വൈദ്യുതി ഉപയോക്താക്കളെ കാത്തിരിക്കുന്നത്. അടുത്ത 4 വർഷത്തെ വർധിപ്പിച്ച വൈദ്യുതി നിരക്ക് ജൂൺ പകുതിയോടെ റഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിക്കും. ഇത് ജൂലൈ ഒന്നിനു നിലവിൽ വരും. ചെറുതല്ലാത്ത നിരക്ക് വർധന ഉണ്ടാകും എന്നാണ് സൂചന. ഉപയോക്താക്കൾക്ക് ആശ്വാസം പകരാനായി എന്തെങ്കിലും നടപടികൾ കമ്മിഷൻ തീരുമാനിച്ചാലും രക്ഷയില്ല. പിന്നീട് കമ്മിഷന്റെ അനുവാദം ഇല്ലാതെ തന്നെ വൈദ്യുതി ബോർഡിന് സ്വന്തം നിലയിൽ സർചാർജ് എന്ന പേരിൽ അധിക നിരക്ക് പിരിച്ചെടുക്കാം. ഇതിന് ആരോടും ചോദിക്കേണ്ട കാര്യമില്ല. എന്തു പേരിട്ട് വിളിച്ചാലും എല്ലാം കറന്റ് ചാർജ് എന്ന പേരിൽ നമ്മുടെ പോക്കറ്റിൽ നിന്നാണ് പോകുക.
HIGHLIGHTS
- വീണ്ടും നിരക്ക് വർധനയ്ക്കൊരുങ്ങി വൈദ്യുതി ബോര്‍ഡ്. നിലവിലെ ആനൂകൂല്യങ്ങൾ കുറയുമോ? ഇരുട്ടടിയാകുമോ നിരക്ക് വർധന? വൈദ്യുത മേഖലയിലെ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് റെഞ്ചി കുര്യാക്കോസിന്റെ അന്വേഷണ റിപ്പോർട്ട്