നിയമസഭയിൽ ഒരു ജനപ്രതിനിധിയെ പോലും ജയിപ്പിക്കാനാവാത്ത കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ബിജെപിക്ക് മുൻപിൽ ഇപ്പോഴും ബാലികേറാമലയാണ്. ഒഡീഷ, പശ്ചിമ ബംഗാൾ, കേരളം എന്നിവിടങ്ങളിൽ സർക്കാർ രൂപീകരിക്കുമ്പോൾ മാത്രമേ പാർട്ടിയുടെ സുവർണ്ണ കാലഘട്ടം ആരംഭിക്കുകയുള്ളു എന്ന് 2019ൽ ബിജെപി ദേശീയ നേതൃത്വം വ്യക്തമാക്കിയത് ഈ തിരിച്ചറിൽ നിന്നുമാണ്.
HIGHLIGHTS
- കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പടെയുള്ള ബിജെപി നേതാക്കള്‍ ‘ഡബിൾ എഞ്ചിൻ’ സർക്കാരിനെക്കുറിച്ച് പ്രസംഗിക്കാറുണ്ട്. ഈ ‘ഡബിൾ എഞ്ചിൻ’ ആശയത്തിന് കിട്ടിയ തിരിച്ചടിയായി കർണാടക തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുന്നവരുമുണ്ട്. എന്താണ് ബിജെപി ഈ പ്രചരണം നടത്തുന്നതിനു പിന്നിൽ? എത്ര സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള സർക്കാരുകൾ നിലവിലുണ്ട്? അറിയേണ്ടതെല്ലാം.