കോൺഗ്രസ് നേതാക്കൾ ബിജെപി പക്ഷത്തേക്ക് പോകുന്നത് പതിവു കാഴ്ചയാണെങ്കിൽ, കർണാടകയിൽ സംഭവിച്ച ‘റിവേഴ്സ് മൈഗ്രേഷൻ’ കനഗോലുവിന്റെയും സംഘത്തിന്റെയും ബിജെപി വിരുദ്ധ ക്യാംപെയിന് വലിയ ഗുണംചെയ്തു. ബിജെപിയുടെ മുതിർന്ന നേതാക്കളായ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ, ഉപമുഖ്യമന്ത്രി മഹേഷ് സാവദി തുടങ്ങിയവർ കോൺഗ്രസ് പാളയത്തിലേക്ക് എത്തിയത് പ്രചാരണത്തിൽ മുഖ്യ ആയുധമായി. കോൺഗ്രസിന്റെ മികവിനേക്കാളേറെ, ബിജെപിയുടെ പിഴവുകളിലേക്ക് വിരൽച്ചൂണ്ടിയ കനഗോലുവിന്റെ പ്രചാരണതന്ത്രത്തിൽ ഇത്തരം കൊഴിഞ്ഞുവരവുകളും വലിയ ആയുധങ്ങളായി മാറി.
HIGHLIGHTS
- ബിജെപി പ്രചാരണം ദേശീയ വിഷയങ്ങളിലും ദേശീയ നേതൃത്വത്തിലും ശ്രദ്ധവച്ചപ്പോൾ, പ്രാദേശിക വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവന്ന് ബിജെപിയെ പ്രതിസ്ഥാനത്തു നിർത്തുന്ന തരത്തിലുള്ള തന്ത്രമാണ് കനഗോലുവും സംഘവും അവതരിപ്പിച്ചത്. ‘പേ സിഎം’ പോലെയുള്ള ക്യാംപെയ്നുകളിലൂടെ ബിജെപിക്ക് എതിരെ ആഞ്ഞടിക്കാനുള്ള ആയുധങ്ങൾ കോൺഗ്രസിന് സമ്മാനിച്ചതും ഇവരാണ്. ആരാണ് സുനിൽ കനഗോലു?