അലഹബാദ് മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന, ഇന്ത്യൻ സ്വാതന്ത്ര്യ പിറവിയിൽ താരതമ്യേന അപ്രധാനമായി പരിഗണിക്കപ്പെട്ട സ്വർണ ചെങ്കോലിനെ പുതിയ പാർലമെന്റ് മന്ദിരത്തിലേക്കു സ്ഥാപിച്ചു മുഖ്യ ചർച്ചയാക്കി മാറ്റാനുള്ള രാഷ്ട്രീയ ആസൂത്രണം ബിജെപി നടത്തി. ചെങ്കോലിന്റെ കഥ മാധ്യമസമ്മേളനം നടത്തി പറയാൻ ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ രംഗത്തെത്തിയതും ഇതിന്റെ തുടർച്ച തന്നെ. പിന്നാലെ, ‘അത്രമേൽ പ്രധാനപ്പെട്ട ചെങ്കോലിനെ അലഹബാദിലെ മ്യൂസിയത്തിൽ നെഹ്റു ഉപയോഗിച്ചിരുന്ന വെറും വോക്കിങ് സ്റ്റിക്ക് ആയി ഇരുട്ടറയിൽ സൂക്ഷിച്ചു’ എന്ന ആരോപണം ഉയർത്താനും ബിജെപി നേതാക്കൾ മൽസരിച്ചു.
HIGHLIGHTS
- പുതിയ പാർലമെന്റ് മന്ദിരത്തിനൊപ്പം വിവാദങ്ങളും സജീവം
- ലോക്സഭാ സീറ്റുകൾ വർധിപ്പിച്ചാൽ കേരളത്തിനു തിരിച്ചടിയാകുമോ?
- പുതിയ പാർലമെന്റ് മന്ദിരത്തിലൂടെ ബിജെപി എന്താണ് ലക്ഷ്യമിടുന്നത്?