നമ്മുടെ രാജ്യത്തിന്റെ അധികാര കേന്ദ്രമാണ് ഡൽഹി, അവിടെ അധികാരത്തിന്റെ ഇടനാഴി പാർലമെന്റെന്ന വലിയ തൂണുകൾക്ക് ഇടയിലൂടെയുള്ള വഴിയിലൂടെ എത്തുന്ന രണ്ട് സഭകളും. രാജ്യത്തിന്റെ തലവരമാറ്റിയ എത്രയെത്ര തീരുമാനങ്ങളാണ്, നിയമങ്ങളാണ് അവിടെ പിറന്നത്. നമ്മുടെ രാജ്യത്തിന് നേർവഴികാട്ടുന്ന ഭരണഘടനയുടെ പോലും ഈറ്റില്ലമാണ് ഇവിടം. എത്രയെത്ര നേതാക്കളുടെ ഉയർച്ചയ്ക്കും താഴ്ചയ്ക്കുമാണ് ഇന്ത്യൻ പാർലമെന്റ് വേദിയായത്. ഒടുവിൽ പാർലമെന്റും മാറുകയാണ്.
HIGHLIGHTS
- പാർലമെന്റിൽ ഒരു വ്യക്തി എംപിയായി ആദ്യമായി ചെല്ലുമ്പോഴുള്ള അനുഭവം എന്തായിരിക്കും? അവിടെ കൺനിറയെ കണ്ട കാഴ്ചകൾ എന്തൊക്കെയാകും? ഏഴ് മുൻ എംപിമാർ പാർലമെന്റ് മന്ദിരത്തിനെ കുറിച്ചുള്ള അവരുടെ നല്ലയോർമകൾ ‘മനോരമ ഓണ്‍ലൈന്‍ പ്രീമിയ’വുമായി പങ്കുവയ്ക്കുകയാണ്...