മുസ്തഫ കമാൽ അത്താത്തുർക്കോ റസിപ് തയ്യിപ് എർദൊഗാനോ? തുർക്കിയുടെ ചരിത്രത്തിൽ ഇനിയുള്ള കാലത്ത് ഏറ്റവുമധികം ഓർമിക്കപ്പെടുക ആരായിരിക്കും? ചരിത്രപുസ്തകങ്ങളിൽ മുൻതൂക്കം 1923 മുതൽ 1938 വരെ 15 വർഷം തുർക്കി പ്രസിഡന്റ് ആയിരുന്ന, ആധുനിക തുർക്കിയുടെ പിതാവ് എന്നറിയപ്പെടുന്ന അത്താത്തുർക്കിനായിരിക്കാം. പക്ഷേ, വർത്തമാനകാല തുർക്കിയുടെ മനസ്സ് കീഴടക്കിയിരിക്കുന്നത് 2003 മുതൽ തുർക്കിയുടെ ഭരണാധിപനായിരിക്കുന്ന, അടുത്ത അഞ്ചു വർഷത്തേക്കു കൂടി പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ ജനഹിതം ലഭിച്ചിരിക്കുന്ന തയ്യിപ് എർദൊഗാനാണ്.
HIGHLIGHTS
- തുർക്കി ദേശീയതയ്ക്ക് അനുഗുണമായി നിലപാടുകൾ മാറ്റിമറിക്കുന്നതിൽ എർദൊഗാൻ ഒരിക്കലും മടിച്ചുനിന്നിട്ടില്ല. രാജ്യതാൽപര്യത്തിനായി ഏതറ്റം വരെയും പോകാൻ താനൊരുക്കമാണെന്നു നിർണായക തീരുമാനങ്ങളെടുക്കുമ്പോഴെല്ലാം അദ്ദേഹം ആവർത്തിച്ചു കൊണ്ടിരുന്നു. അമേരിക്കൻ നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നാറ്റോയിലെ ഏറ്റവും ശക്തമായ അംഗമായി തുടരുന്നതിനിടെ തന്നെ നാറ്റോയുടെ ശത്രുപക്ഷത്തുള്ള റഷ്യയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിൽ അദ്ദേഹം മുൻകയ്യെടുത്തു.