2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ലോകരാജ്യങ്ങൾക്ക് ചെറിയ പ്രഹരമൊന്നുമല്ല ഏൽപ്പിച്ചത്. 1929ലെ ഗ്രേറ്റ് ഡിപ്രഷനു ശേഷം ലോകം നേരിട്ട വലിയ സാമ്പത്തിക തകർച്ചയായിരുന്നു അത്. ഓരോ തവണയും സാമ്പത്തിക പ്രതിസന്ധി ലോകത്തെ പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യുമ്പോൾ 2008 എന്ന വർഷം ചരിത്രത്തിലെ വില്ലനായതിനു പിന്നിലും ഒരു കഥയുണ്ട്. ലോകത്തെ ഞെട്ടിക്കുന്ന, സാമ്പത്തിക അടിത്തറയിളകിയ ലോകരാജ്യങ്ങളുടെ പാളിപ്പോയ ഭരണനിർവഹണത്തിന്റെ കഥ. കോവിഡ് മഹാമാരിക്കു ശേഷം സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു വരുന്ന സമയത്താണ് റഷ്യ–യുക്രെയ്ൻ യുദ്ധം മറ്റൊരു ഭീഷണിയായി അവതരിച്ചത്. പല മേഖലകളെയും പ്രതികൂലമായി ഇത് ബാധിച്ചതോടെ വികസിത രാഷ്ട്രങ്ങളിൽ വിലക്കയറ്റം രൂക്ഷമായി. അമേരിക്കയ്ക്കും ബ്രിട്ടനും പിന്നാലെ സാമ്പത്തിക മാന്ദ്യ ഭീഷണിയിലേക്കു കടന്നിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തേതും യൂറോപ്പിലെ ഒന്നാമത്തേതുമായ സമ്പദ്‍വ്യവസ്ഥയ്ക്ക് ഉടമയായ ജർമനി.
HIGHLIGHTS
- യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജര്‍മനി മാന്ദ്യത്തിലേക്കു പ്രവേശിക്കുന്നതിന്റെ സൂചനകള്‍ നൽകിക്കഴിഞ്ഞു. യുഎസിലും യുകെയിലും സ്ഥിതി ആശാവാഹമല്ല. അപ്പോഴും പിടിച്ചു നിൽക്കുകയാണ് ഇന്ത്യ. യൂറോപ്പിൽ മാന്ദ്യം പിടിമുറുക്കിയാൽ ഇന്ത്യയും പേടിക്കണോ?