ചെന്നൈക്കാരുടെ സ്വന്തം വണ്ടിയെന്നാണ് കൊറമാണ്ഡൽ എക്സ്പ്രസ് അറിയപ്പെടുന്നത്. എന്നാൽ കേരളീയർക്കും ഈ ട്രെയിൻ വളരെ പ്രധാനപ്പെട്ടതായി മാറി. കേരളത്തെ കൊൽക്കത്തയുമായി കൊറമാണ്ഡൽ ബന്ധിപ്പിച്ചു – കേരളത്തേയും ബംഗാളിനേയും. ഇതിന് രാഷ്ട്രീയമായും പ്രാധാന്യം ലഭിച്ചു. പഴയ മദ്രാസ് മെയിലിൽ ചെന്നൈയിലെത്തി അവിടെ നിന്ന് കൊറമാണ്ഡലിൽ കൊൽക്കത്തയിലേക്ക് പോകുന്നതായിരുന്നു മലയാളികളുടെ ശീലം. മദ്രാസ് മെയിലിന്റെ കണക്‌ഷൻ ട്രെയിനായി കൊറമണ്ഡൽ മാറി. കൊച്ചിയിൽ നിന്ന് ഹൗറയ്ക്ക് ഒറ്റ ടിക്കറ്റിൽ യാത്ര ചെയ്യാനും സൗകര്യമുണ്ടായിരുന്നു.
HIGHLIGHTS
- 46 വർഷങ്ങളായി കൊറമാണ്ഡൽ എക്സ്പ്രസ് സർവീസ് ആരംഭിച്ചിട്ട്
- 130 കി. മീ വേഗത്തിൽ നാലു സംസ്ഥാനങ്ങളിലൂടെ 1662 കി. മീ യാത്ര
- മുമ്പും അപകടങ്ങൾ, കാരണങ്ങൾ പലതും ഇന്നും അജ്‌ഞാതം