ശുഭയാത്ര എന്നാണ് റെയിൽവേ ഉറപ്പു നൽകുന്നത്. എന്നാൽ സുരക്ഷിതത്വം ഉറപ്പു വരുത്താതെ യാത്ര എങ്ങനെ ശുഭമാകും. ട്രെയിനുകളിൽ അക്രമം പതിവാകുമ്പോൾ ശരാശരി യാത്രക്കാരന്റെ ചോദ്യം ഇതാണ്. അക്രമങ്ങൾ സംബന്ധിച്ച അന്വേഷണങ്ങളാകട്ടെ ഇതുവരെ എങ്ങുമെത്തിയിട്ടുമില്ല. റെയിൽവേ സ്റ്റേഷനുകളോടു ചേർന്ന് ഇന്ധന സംഭരണ ശാലകളുള്ള എലത്തൂരിലും കണ്ണൂരിലും ഒരേ ദിവസം ഒരേ സമയം തീയിട്ട സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല.
HIGHLIGHTS
- കേരളത്തിൽ ട്രെയിന്‍ കേന്ദ്രീകരിച്ച് അക്രമങ്ങൾ കൂടുന്നു
- ഒന്നുകിൽ അക്രമി അജ്ഞാതന്‍, പിടിച്ചാൽ കാരണം അജ്ഞാതം
- റെയിൽവേയിൽ കേസ് അട്ടിമറിക്കുന്നതാര്