തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ഭൂകമ്പങ്ങൾക്ക് തിരികൊളുത്തുന്നതാണ് സെന്തിൽ ബാലാജിയുടെ അറസ്റ്റ് എന്ന് നിസംശയം പറയാം. ഡിഎംകെ മന്ത്രിസഭയിലെ ഒരംഗത്തെ അഴിമതിയുടെ പേരിൽ അറസ്റ്റ് ചെയ്തു എന്നതല്ല അതിലെ പ്രധാന കാര്യം. മറിച്ച് തമിഴ്നാട് രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിക്കൊണ്ട് കേന്ദ്രവും അവരെ നയിക്കുന്ന ബിജെപിയും കടന്നു വരുന്നു എന്നതാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുകയും കേന്ദ്ര സർക്കാർ നടപടികളേയും ബിജെപിയേയും ശക്തമായി എതിർക്കുകയും ചെയ്യുന്ന ഡിഎംകെയിലെ ശക്തനെ തന്നെയാണ് ഇഡി പൂട്ടിയിരിക്കുന്നത്. ജയലളിതയുടെ മരണവും പാർട്ടിയിലെ തമ്മിലടിയും മൂലം തകർന്നു കൊണ്ടിരിക്കുന്ന എഐഎഡിഎംകെയുടെ സ്ഥാനത്തേക്ക് സ്വയം പ്രതിഷ്ഠിക്കാൻ ബിജെപി തയാറെടുത്തു കഴിഞ്ഞു എന്നതിന്റെ സൂചനയും ഇതിലുണ്ട്, പ്രത്യേകിച്ച് കൊങ്കുനാട് രാഷ്ട്രീയവും സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതും പ്രധാനമാണ്.
HIGHLIGHTS
- സെന്തിൽ ബാലാജിയുടെ അറസ്റ്റ് തമിഴ്നാട് രാഷ്ട്രീയത്തിൽ മാറ്റങ്ങളുണ്ടാക്കിയേക്കും
- കൊങ്കുനാട് കേന്ദ്രീകരിച്ചുള്ള ബിജെപി–എഐഎഡിഎംകെ സഖ്യത്തിന്റെ നീക്കം വിജയിക്കുമോ?
- സെന്തിൽ ബാലാജിയുടെ അറസ്റ്റ് ഡിഎംകെയ്ക്ക് തിരിച്ചടിയാകുമോ?