സ്വർണ്ണക്കടത്തു സംഘാംഗത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥർ മൊബൈൽ ഫോണിൽ വോയ്സ് ക്ലിപ്പ് അയച്ചതെന്തിന്? കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണ്ണക്കടത്തുകാരെ പറ്റിച്ചോ? കഴിഞ്ഞ ആറിന് തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്ന കാര്യങ്ങൾ കേട്ടാൽ ആരുടെ മനസിലും ഉയരുന്നതാണ് ഈ ചോദ്യങ്ങൾ. കടുവയെ കിടുവ പിടിച്ചുവെന്ന കഥ പോലെയായി സ്വർണ്ണക്കടത്തിന്റെ പിന്നാമ്പുറത്തു നടക്കുന്ന കാര്യങ്ങൾ. തങ്ങൾ ‘സെറ്റിങ്ങിലാണ്’ വന്നതെന്നു തുറന്നു പറയാൻ ഈ ‘കാരിയർമാർ’ക്ക് മടിയില്ല. അതെ, സ്വർണ്ണക്കടത്ത് അങ്ങനെയാണ്. കടത്തു സംഘങ്ങൾ അത്ര ശക്തവും ദുരൂഹവും. കോഴിക്കോട് വിമാനത്താവളത്തിലെ പഴയ ‘എഫ്എം’ നിയന്ത്രിത മാഫിയയിൽ നിന്ന്, പുതിയ സെറ്റിങ് മാഫിയയിലേക്കുള്ള വിമാനത്താവളങ്ങളിലെ അധോലോകങ്ങളിലേക്കുള്ള വളർച്ചയുടെ കഥ വായിക്കാം.
HIGHLIGHTS
- ‘സെറ്റിങ്ങിലാണ് വന്നതു സാറേ’ കഴിഞ്ഞ ദിവസം സ്വർണക്കടത്തുകാരെ പിടിച്ചപ്പോൾ ഉദ്യോഗസ്ഥനു കിട്ടിയ മറുപടിയാണിത്. കസ്റ്റംസ് ഉദ്യോഗസ്ഥരും കടത്തുകാരും തമ്മിലുള്ള ബന്ധം അത്രത്തോളം ശക്തം.