22 വിദേശരാജ്യങ്ങളിലെ വിദ്യാർഥികള്‍, മികച്ച റാങ്കിങ്: എളുപ്പമല്ല 'കലിംഗ'യെ കബളിപ്പിക്കൽ
Mail This Article
ഛത്തിസ്ഗഡ് തലസ്ഥാനമായ റായ്പുരിൽനിന്ന് 16 കിലോമീറ്റർ മാത്രം ദൂരമേയുള്ളൂ കലിംഗ സർവകലാശാലയിലേക്ക്. അവിടെനിന്ന് ബികോം പാസായെന്ന വ്യാജ സർട്ടിഫിക്കറ്റ് നൽകിയാണ് കായം കുളം എംഎസ്എം കോളജിലെ എസ്എഫ്െഎ നേതാവ് നിഖിൽ തോമസ് എംകോമിനു പ്രവേശനം നേടിയെടുത്തത്. രാജ്യത്തെ പ്രമുഖ സ്വകാര്യ സർവകലശാലകളിൽ ഒന്നാണ് കലിംഗ. ബാലസായ് എജ്യുക്കേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് ഈ സർവകലാശാല പ്രവർത്തിക്കുന്നത്. ഇവിടെനിന്ന് എങ്ങനെയാണ് നിഖിൽ സർട്ടിഫിക്കറ്റ് ഒപ്പിച്ചെടുത്തതെന്നായിരുന്നു വിവാദത്തിന്റെ ആദ്യഘട്ടത്തിൽ ഉയർന്ന ചോദ്യം. എന്നാൽ നിഖിൽ അവിടെ പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാല സാക്ഷ്യപ്പെടുത്തിയതോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. കലിംഗയെപ്പറ്റി അപ്പോഴും ചോദ്യങ്ങളേറെ ഉയർന്നു. എന്താണ് കലിംഗ സർവകലാശാലയുടെ പ്രത്യേകത? എങ്ങനെയാണ് അവിടുത്തെ പഠന രീതി? നിഖില്‍ വിവാദത്തിന്റെ പശ്ചാത്തലത്തിൽ വിശദമായി പരിശോധിക്കാം...