Premium

ലോക്ഡ്രിച്ച് അന്നേ പറഞ്ഞു: ‘ഇത് അപകടം’; ടൈറ്റനിൽ ടൺ കണക്കിന് മർദ്ദം, ചിന്തിക്കും മുൻപേ ചിതറിത്തെറിച്ച് 5 പേർ

HIGHLIGHTS
  • അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ കിടക്കുന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ 5 സഞ്ചാരികളുമായി പുറപ്പെട്ട ടൈറ്റൻ, ലക്ഷ്യത്തിലെത്തും മുൻപേ ചിന്നിച്ചിതറിയോ? സമുദ്രത്തിനടിയിലേക്ക് 3.7 കിലോ മീറ്റർ പോകാനുള്ള മികവ് ഇല്ലാതെയാണോ ടൈറ്റൻ നിർമിച്ചിരുന്നത്. സമുദ്രപേടകത്തെപ്പറ്റി മുൻപേ ഉയർന്ന ആശങ്കകൾ ചെവിക്കൊള്ളാതിരുന്നതിന്റെ പരിണിത ഫലമാണോ ഈ ദുരന്തം?
CRICKET-AUS-IND
വിക്ടർ 6000 എന്ന വിദൂര നിയന്ത്രിത റോബട്ടിക് അണ്ടർവാട്ടർ വെഹിക്കിൾ ടൈറ്റന്റെ തിരച്ചിലിനു വേണ്ടി കടലിന്നടിയിൽ വിന്യസിച്ചപ്പോൾ (Olivier Dugornay - Ifremer - CCBY/Handout via REUTERS)
SHARE

ഓഷൻഗേറ്റ് ടൈറ്റൻ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിൽ മറഞ്ഞതിന് പിന്നാലെ ശക്തമായ തിരച്ചിൽ നടക്കുന്ന സമയം. അതിൽ അകപ്പെട്ട അഞ്ചുപേരുടെ തിരിച്ചുവരവിനായി ലോകംമുഴുവൻ പ്രതീക്ഷയോടെ, പ്രാർഥനയോടെ കാത്തിരിക്കുന്നു. എന്നാൽ ഒരാൾ അത്ര ശുഭാപ്തി വിശ്വാസത്തിലായിരുന്നില്ല. ടൈറ്റനുമായുള്ള ബന്ധം നഷ്ടപ്പെട്ട വിവരം പുറത്തുവന്ന് വൈകാതെ തന്നെ അദ്ദേഹം ഇക്കാര്യം തുറന്നു പറയുകയും ചെയ്തു. സമുദ്രപര്യവേഷകനും മുങ്ങൽവിദഗ്ധനുമായ ജി.മൈക്കൽ ഹാരിസ് പറഞ്ഞത്, ആ സമുദ്രപേടകം പൊട്ടിത്തെറിച്ചുപോയിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നാണ്. അതിനും 3 ദിവസങ്ങൾക്ക് ശേഷമാണ് ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കുന്നതും പൊട്ടിത്തെറിച്ചതാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലേക്ക് വിദഗ്ധർ എത്തുന്നതും. ഒട്ടേറെത്തവണ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ സന്ദർശിച്ചിട്ടുള്ളയാൾ കൂടിയാണ് ഹാരിസ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS PLUS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS