നിന്ന നിൽപ്പിൽ ജലദോഷം, പിന്നാലെ പനി. വിട്ടുവിട്ടുള്ള പനിയും മറ്റ് അസ്വസ്ഥതകളും. കേരളത്തിലെ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന ഭൂരിഭാഗം പേരും കഴിഞ്ഞ കുറേ ദിവസങ്ങളായി ആവർത്തിക്കുന്ന വാചകങ്ങളാണിത്. കഴിഞ്ഞ 5 ദിവസത്തിനിടെ മാത്രം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പനിബാധിതരായി ചികിത്സ തേടിയത് 55,432 പേരാണെന്നാണ് കണക്ക്. സ്വകാര്യ ആശുപത്രികളുടെ കൂടി കണക്കെടുക്കുമ്പോൾ സംഖ്യ ഒന്നര ലക്ഷത്തിനടുത്താകും. അതിൽ തന്നെ 355 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി ഉൾപ്പെടെ വിവിധ തരം പനികൾ ഒരു മാസത്തിനിടെ എടുത്തത് 7 ജീവനുകൾ. 4 വയസ്സുള്ള കുട്ടിയാണ് എച്ച്1 എൻ1 ബാധിച്ച് മരിച്ചത്. പേടിപ്പെടുത്തുന്നതാണോ സംസ്ഥാനത്തെ പനിക്കണക്കുകൾ? കോവിഡ് വന്നുപോയവരിലാണോ വൈറൽപ്പനികൾ വേഗം പടർന്നുപിടിക്കുന്നത്? വൈറൽ പനിക്കപ്പുറത്ത് മറ്റു വൈറസുകൾ സാന്നിധ്യം അറിയിക്കുന്നുണ്ടോ? എപ്പിഡെമോളജിക്കൽ കർവ് അനുസരിച്ച് കടുത്ത ഡെങ്കിവ്യാപനത്തിലേക്ക് സംസ്ഥാനം പോകുമോ? എന്താണ് പ്രതിവിധി? വിശദമായി പരിശോധിക്കാം...
HIGHLIGHTS
- കേരളം പനിക്കിടക്കയിലേക്ക് ചുരുണ്ടുകൂടുന്നതിന് പിന്നിലെ പ്രധാന വില്ലൻ ഏതു വൈറസാണ്?
- കേരളത്തിന്റെ എപ്പിഡെമോളജിക്കൽ കർവ് അനുസരിച്ച് ഡെങ്കിപ്പനിയെ ഏറെ ഭയക്കേണ്ട വർഷമാണ് 2023; കാരണം?
- കോവിഡ് നേരത്തേ ബാധിച്ചവർക്ക് പനി ബാധിച്ചാൽ രൂക്ഷമാകുമോ?
- കേരളത്തിൽ പടരുന്ന പനിയെയും ജലദോഷത്തെയും എങ്ങനെ പ്രതിരോധിക്കാം?