ശരിക്കും രണ്ടു സമാന്തര ലോകങ്ങളിലാണോ നമ്മൾ? സർക്കാരുകളും ജനങ്ങളുമെല്ലാം? സമ്പത്തുള്ളവർക്കു മാത്രം എല്ലാവിധ സൗകര്യങ്ങളും ലഭിക്കുന്ന ഒരു ലോകവും സാധാരണ മനുഷ്യരുടെ ജീവനു പുല്ലുവില പോലും ലഭിക്കാത്ത മറ്റൊരു ലോകവും. അഞ്ചു പേരുടെ മരണത്തിനിടയാക്കിയ അറ്റ്ലാന്റിക് സമുദ്രത്തിലെ ഓഷൻഗേറ്റ് ടൈറ്റൻ പേടക ദുരന്തവും അഞ്ഞൂറോളം പേർ മരിച്ചുവെന്നു സംശയിക്കുന്ന, ഗ്രീസിനു സമീപം മെഡിറ്ററേനിയൻ കടലിലെ അഭയാർഥി ബോട്ട് ദുരന്തവുമാണ് ഈ സംശയത്തിനിടയാക്കുന്നത്.
HIGHLIGHTS
- ടൈറ്റാനിക് അവശിഷ്ടം കാണാൻ പോയ പേടകത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്താൻ കാനഡ, യുഎസ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ രക്ഷാപ്രവർത്തനം നടത്തിയത് അത്യാധുനിക റോബട്ട് ഉൾപ്പെടെയുള്ള സർവസന്നാഹങ്ങളുമുപയോഗിച്ച്. പക്ഷേ ഗ്രീസിനു സമീപം മെഡിറ്ററേനിയൻ കടലിൽ അഭയാർഥികളുമായി ബോട്ട് അപകടത്തിൽപ്പെട്ടപ്പോൾ അവരെ രക്ഷിക്കുന്നതിനു പകരം അപായപ്പെടുത്താനാണ് കോസ്റ്റ് ഗാർഡ് ശ്രമിച്ചത്. രണ്ടു നീതിയാണോ ഈ ലോകത്ത്...!