കണ്ണൂർ രാജ്യാന്തര വിമാനത്താവളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ്. 2420 കോടി രൂപയോളം ചെലവിൽ നിർമാണം പൂർത്തിയാക്കിയ വിമാനത്താളത്തിൽ നിന്ന് ഇപ്പോൾ സർവീസ് നടത്തുന്നത് കേവലം രണ്ടു വിമാനക്കമ്പനികൾ മാത്രം. വിമാന സർവീസുകൾ കുറഞ്ഞതോടെ നിരക്കുകൾ കുത്തനെ കൂടി. ദൈനംദിന ചെലവുകൾ നടത്തിക്കൊണ്ടുപോകാൻ പോലും വിമാനത്താവള കമ്പനി പ്രയാസപ്പെടുന്ന സ്ഥിതി. ഇന്ന് ലോകത്ത് സർവീസ് നടത്തുന്ന ഏതുതരം വിമാനവും സുരക്ഷിതമായി പറന്നിറങ്ങാൻ സാധിക്കുന്നത്ര വിശാലമായ റൺവേയും അത്യാധുനിക സൗകര്യങ്ങളോടെയുള്ള ടെർമിനലും എല്ലാം ഉണ്ടായിട്ടും കണ്ണൂർ കിതയ്ക്കുന്നത് എന്തുകൊണ്ട്?
HIGHLIGHTS
- കണ്ണൂർ വിമാനത്താവളം വലിയ പ്രതിസന്ധിയിലാണ്, 2420 കോടി രൂപ മുടക്കി നിർമിച്ച വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുന്നത് രണ്ട് വിമാനക്കമ്പനികൾ മാത്രം. രാജ്യാന്തര വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതിയുമില്ല. ഏതുതരം വിമാനവും സുരക്ഷിതമായി പറന്നിറങ്ങാൻ സാധിക്കുന്നത്ര വിശാലമായ റൺവേയും അത്യാധുനിക സൗകര്യങ്ങളുള്ള ടെർമിനലും എല്ലാം ഉണ്ടായിട്ടും കണ്ണൂർ കിതയ്ക്കുന്നത് എന്തുകൊണ്ട്?