ഇന്ത്യയൊന്നാകെ മണിപ്പൂരിലേക്ക് ഉറ്റുനോക്കുകയാണ്, ആ സംസ്ഥാനത്തിൽ ആളിപ്പടരുന്ന തീ അണയണേ എന്ന പ്രാർഥനയോടെ. മണിപ്പൂരിലെ തീയിൽ ആശങ്ക കേരളത്തിനുമുണ്ട്. ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിലെ സംസ്‌ഥാനങ്ങളിൽ ഒന്നായ മണിപ്പുർ കേരളത്തിൽനിന്ന് ഒത്തിരി അകലെയാണെങ്കിലും രണ്ടിടത്തും പ്രകൃതി ഒരുക്കുന്ന കാഴ്‌ചകളിൽ സമാനതകൾ ഏറെയാണ്. കേരളത്തിലുള്ള എല്ലാ സസ്യങ്ങളും ഇവിടെയുണ്ട്. കേരളത്തെപ്പോലെ മഴ കൂടുതൽ ലഭിക്കുന്നതിനാൽ എങ്ങും മനംനിറയ്‌ക്കുന്ന പച്ചപ്പും. അതേസമയം കരുത്തിന്റെ പ്രതീകമാണ് മണിപ്പുർ. പ്രക്ഷോഭങ്ങളും സമരങ്ങളും കണ്ടു വളർന്ന നാട്. മണിപ്പൂരിന്റെ കരുത്ത് അവിടെയുള്ള സ്ത്രീകളുടെ മനസ്സിലാണ്. ഒരുപക്ഷേ ഇപ്പോഴത്തെ കലാപം തീരാനുള്ള പോംവഴിയും ഈ അമ്മമാരിലൂടെയാകാം.
HIGHLIGHTS
- മണിപ്പുരിലെ അമ്മമാരോടു മാത്രം കളിക്കരുത്. സമാധാനത്തിനും ശാന്തിക്കും വേണ്ടി ഏതറ്റം വരെ പോകാനും അവർ മടിക്കില്ല. മണിപ്പൂരിലെ അമ്മമാർ ഇറങ്ങിയാൽ പട്ടാളത്തിന്റെ തോക്ക് തീതുപ്പില്ലെന്നു പറയാറുണ്ട്. ഇപ്പോൾ മണിപ്പൂരിനെ ഗ്രസിച്ച കലാപത്തീ അണയാതിരുന്നാൽ അവർ വെറുതെയിരിക്കില്ല; ചരിത്രത്തിലുണ്ട് അതിന്റെ കാരണം...