ചോരയും നീരും നൽകി പോറ്റിവളർത്തിയ പാർട്ടിയെ, സഹോദരപുത്രൻ അജിത് പവാർ നെടുകെ പിളർത്തി എൻഡിഎ പാളയത്തിൽ കൂട്ടിക്കെട്ടിയിരിക്കെ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ ഭാവി എന്താകും? മുതിർന്ന നേതാക്കളിൽ ഏറെയും അജിത്തിനൊപ്പം പോയിരിക്കെ, മകൾ സുപ്രിയ സുളെ എങ്ങനെ പാർട്ടിയെ നയിക്കും? ഇൗ രണ്ടു ചോദ്യങ്ങൾക്കും ചെറുപുഞ്ചിരിയാണ് ശരദ് പവാറിന്റെ ആദ്യത്തെ ഉത്തരം. ‘‘പാർട്ടിയിലെ പിളർപ്പ് നിങ്ങൾക്ക് പുതുമയായിരിക്കും, എന്നാൽ എനിക്ക് അങ്ങനെയല്ല. അരനൂറ്റാണ്ട് പിന്നിട്ട രാഷ്ട്രീയ ജീവിതത്തിനിടെ പല വിമതനീക്കങ്ങളും കണ്ടു. ഞാൻ 5 ചിഹ്നങ്ങളിൽ തിരഞ്ഞെടുപ്പുകളിൽ മൽസരിച്ചിട്ടുണ്ട്. എല്ലാം വിജയകരമായി പിന്നിട്ടു. അതിനാൽ ചിഹ്നം പോലും വലിയ കാര്യമല്ല. ജനങ്ങളുമായുള്ള ബന്ധമാണ് പ്രധാനം’’ – കാൻസർ കവർന്ന് കോടിപ്പോയ കവിളിൽ തലോടി ശരദ് പവാർ ഇതു പറയുമ്പോൾ പാർട്ടിയിലെ ഇടിമുഴക്കങ്ങൾ അദ്ദേഹത്തിൽ ഒരു ആഘാതവും ഉണ്ടാക്കാത്തതുപോലെ...
HIGHLIGHTS
- പിളർന്നുപോയ പാർട്ടിയെ പഴയ കരുത്തിലേക്ക് വളർത്തിയെടുക്കാനുള്ള പുതിയ പോരാട്ടത്തിനാണ് ശരദ് പവാർ ഉൗന്നൽ നൽകുന്നത്. 83–ാം വയസ്സിൽ പുതിയ എൻസിപി കെട്ടിപ്പടുക്കാനായി സംസ്ഥാന പര്യടനത്തിന് ഇറങ്ങുകയാണ് അദ്ദേഹം. പ്രായത്തിന്റെ പരിമിതികളും പഴകിയ തന്ത്രങ്ങളും വെല്ലുവിളി ആകുമ്പോൾ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ പവാറിന് കഴിയുമോ? ശരദ് പവാർ, അജിത് പക്ഷങ്ങൾ ശക്തിതെളിയിക്കാനുള്ള യോഗം മഹാരാഷ്ട്രയിൽ നടക്കുമ്പോൾ വിശദമായ വിലയിരുത്തലിലേക്ക്...