മസ്തിഷ്കഭോജിയായ അമീബ ഒരു ജീവൻ കൂടി എടുത്തു. ഒരിക്കൽകൂടി ശാസ്ത്രലോകം കാഴ്ചക്കാരായി നിൽക്കുന്നു. നിസ്സഹായതയോടെ. ‘നെഗ്ലേറിയ ഫൗളറി’ എന്ന, തലച്ചോർ കാർന്നു തിന്നുന്ന അമീബയുടെ ആക്രമണം അത്രത്തോളം മാരകമാണ്. പ്രൈമറി അമീബിക് മെനിഞ്ജോ എൻസഫലൈറ്റിസ് (പിഎഎം) എന്ന രോഗബാധയുണ്ടായാൽ രക്ഷപ്പെടാനുള്ള സാധ്യത ഏറെ വിരളം. എന്നാൽ മറ്റു രോഗാണുക്കളെപ്പോലെ ഈ അമീബയുടെ വ്യാപനം നടക്കുന്നില്ലെന്നതു മാത്രമാണ് ആശ്വാസം. രക്ഷപ്പെടാനുള്ള സാധ്യത പോലെത്തന്നെ രോഗ ബാധയുണ്ടാകാനുള്ള സാധ്യതയും വിരളം. നമുക്ക് ആശ്വാസിക്കാൻ അത്ര മാത്രം.
HIGHLIGHTS
- വീടിനു മുന്നിലെ കനാലിലോ തോട്ടിലോ എങ്ങനെ കുളിക്കും? തലച്ചോറിനെ ‘തിന്നു’ തീർക്കുന്ന കൊലയാളി അമീബ ഒരു ജീവൻ കൂടി എടുത്തതോടെ വീണ്ടും ഈ ചോദ്യമുയരുകയാണ്, ഒപ്പം ആശങ്കയും. ജലസമ്പത്തിൽ മുന്നിലുള്ള കേരളം ഇക്കാര്യത്തിൽ ഒരൽപം ജാഗ്രത പാലിച്ചേ മതിയാകൂ. അറിയാം, ആ ‘കൊലയാളി’യെപ്പറ്റി...