പ്രതിപക്ഷ നിരയിലെ പ്രമുഖരായ മമത ബാനർജി (തൃണമൂൽ കോൺഗ്രസ്), നിതീഷ് കുമാർ (ജെഡിയു) അടക്കമുള്ളവർ കാര്യഗൗരവമില്ലാത്ത നേതാവായാണു രാഹുലിനെ മുൻപ് കണ്ടിരുന്നത്. 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ ദയനീയ പരാജയം അദ്ദേഹത്തിന്റെ മൂല്യം ഇടിച്ചുതാഴ്ത്തി. ‘പപ്പു’ എന്ന പേരു ചാർത്തി ബിജെപി പരിഹാസത്തിനു മൂർച്ച കൂട്ടി. ഒരുപക്ഷേ, ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്രയേറെ പരിഹസിക്കപ്പെട്ട മറ്റൊരാൾ ഉണ്ടാകില്ലെന്നാണു കോൺഗ്രസിലെ ദേശീയ നേതാക്കളിലൊരാൾ രാഹുലിനെക്കുറിച്ച് പറഞ്ഞത്. നിരന്തരം പരിഹാസം നേരിട്ടപ്പോഴും ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ വിമർശനത്തിൽ നിന്ന് ഒരിക്കലും പോലും രാഹുൽ പിന്നോട്ടു പോയില്ല. പ്രതിപക്ഷത്തെ മറ്റൊരു നേതാവിനും അവകാശപ്പെടാനാവാത്ത പോരാട്ടവീര്യമാണത്.
HIGHLIGHTS
- രാഹുലിന്റെ രാഷ്ട്രീയ പ്രതിച്ഛായ മിനുക്കാൻ കോടതി നടപടി ആയുധമാക്കാനാണു കോൺഗ്രസ് നീക്കം. കേസ് ഉയർത്തിക്കാട്ടി രാഹുലിനെ കടന്നാക്രമിക്കാനാണു ബിജെപിയുടെ നീക്കമെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ് അതിനെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കാനാണു പാർട്ടി തീരുമാനം.