മലബാറിലെ സാമുദായിക രാഷ്ട്രീയ രംഗത്തെ ഏറ്റവും പുതിയ ചർച്ച സുന്നി ഐക്യവും അതുണ്ടാക്കുന്ന രാഷ്ട്രീയ മാറ്റങ്ങളുമാണ്. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ ബലി പെരുന്നാൾ ദിനത്തിൽ നൽകിയ ടെലിവിഷൻ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങളോടെയാണ് ചർച്ചകൾക്ക് വീണ്ടും തുടക്കം കുറിച്ചത്.
HIGHLIGHTS
- മൂന്നു പതിറ്റാണ്ട് നീളുന്ന പിളർച്ചയ്ക്കു ശേഷം സുന്നി ഐക്യത്തിന് ഇരു വിഭാഗങ്ങളും മുന്നോട്ടു വന്നുകഴിഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളും ഇതിന് പച്ചക്കൊടി കാട്ടിയതോടെ സുന്നി ഐക്യത്തിന് സാധ്യതകൾ തെളിയുകയാണ്. മലബാറിന്റെയും കേരളത്തിന്റെയും രാഷ്ട്രീയത്തിൽ ഇത് എത്രത്തോളം നിർണായകമാവും?