യുക്രെയ്‌ന് നാറ്റോയിൽ അംഗത്വം ഉടൻ നൽകില്ലെന്നു മാത്രമല്ല, സമയപരിധി പോലും നിശ്ചയിക്കാതെ നാറ്റോ വിൽനിസ് ഉച്ചകോടിയുടെ ആദ്യദിനം പിരിഞ്ഞപ്പോൾ പ്രസിഡന്റ് െവാളോഡിമിർ സെലെൻസ്കിക്കും യുക്രെയ്‌നിയൻ ജനതയ്ക്കും അതു കടുത്ത തിരിച്ചടിയായി. നിരാശ സഹിക്കാൻ കഴിയാതെ നയതന്ത്ര പരിധികളെല്ലാം ലംഘിച്ച് സെലെൻസ്കി പ്രതികരിച്ചു, ‘യുക്രെയ്നെ നാറ്റോയിലേക്ക് ക്ഷണിക്കാനോ സഖ്യത്തിൽ അംഗമാക്കാനോ തയാറല്ലെന്ന് തോന്നുന്നു’.
HIGHLIGHTS
- റഷ്യയുമായി യുദ്ധം നടക്കുന്നതിനാൽ നാറ്റോ സഖ്യത്തിൽ ഉടൻ അംഗമാകാൻ കഴിയില്ലെന്ന യാഥാർഥ്യം സെലെൻസ്കിക്കും അറിയാമായിരുന്നു. എന്നാൽ അംഗത്വം സംബന്ധിച്ച് കാര്യമായ ഉറപ്പുകളൊന്നും തന്നെ യുക്രെയ്ന് കിട്ടിയില്ല എന്നതാണ് പ്രശ്നം