നാലു പതിറ്റാണ്ടിനു ശേഷം രാജ്യതലസ്ഥാനം പ്രളയത്തിൽ മുങ്ങി. ഒപ്പം കെടുകാര്യസ്ഥതയുടെ മഹാപ്രളയത്തിലും. തലസ്ഥാന നഗരം വെള്ളത്തിൽ മുങ്ങി, ജനജീവിതം ആകെ ദുരിതത്തിലാകുമ്പോൾ രാജ്യത്തിന്റെ പല ഭാഗത്തും ആശങ്കയുടെ മഴയുണ്ട്. ഭരണ സിരാകേന്ദ്രത്തിൽ ഇതാണ് സ്ഥിതിയെങ്കിൽ മറ്റുള്ള സ്ഥലങ്ങളുടെ കാര്യം എങ്ങനെയാകും? യമുനയുടെ തീരം കവിഞ്ഞൊഴുകിയ മഴവെള്ളം സുപ്രീം കോടതിയുടെ സമീപത്തു വരെയെത്തി. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഴയാണ് പ്രളയത്തിനു കാരണമെന്നു വിദഗ്ധർ നിരീക്ഷിക്കുന്നു.
HIGHLIGHTS
- ഈ പ്രളയം ഡൽഹിയുടെ കണ്ണുതുറപ്പിക്കുമോ? ഭരണ സിരാകേന്ദ്രത്തിൽ ദുരന്ത രക്ഷാസംവിധാനങ്ങൾ എത്രത്തോളം? പെരുമഴയ്ക്കു പിന്നാലെ ഉയരുന്നത് ചോദ്യമഴ...