എസ് ബി കോളജ് പ്ലാറ്റിനം ജൂബിലി സോവനീറിനു വേണ്ടി ഇന്റർവ്യൂ ചെയ്യാൻ ഈ ലേഖകൻ സെക്രട്ടേറിയറ്റിൽ ചെന്നപ്പോഴാണ് അന്ന് ധനമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പഴയ പല കഥകളും ഓർമിച്ചെടുത്തത്. പുതുപ്പള്ളി സ്വദേശിയായ വിദ്യാർഥിയുടെ കളിക്കളം തീർച്ചയായും കോട്ടയമാകണമല്ലോ.
HIGHLIGHTS
- ആൾക്കൂട്ടത്തിന്റെ തോഴനായ ഉമ്മൻ ചാണ്ടി എന്ന ജനനേതാവ് പൊതുജീവിതത്തിലേക്ക് എത്തിയത് എങ്ങനെയാകും? അതിന് അദ്ദേഹത്തിന്റെ കോളജ് പഠനകാലം എത്രമാത്രം സഹായകമായിട്ടുണ്ട്? വിദ്യാർഥി നേതാവിൽ നിന്ന് ജനനായകനിലേക്കുള്ള ഉമ്മൻ ചാണ്ടിയുടെ വളർച്ചയും ഉയർച്ചയും ഓർത്തെടുക്കുകയാണ് മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ബോബി തോമസ്..