ജീവിതത്തിൽ ഏറെ ആഗ്രഹിച്ചിട്ടും നടക്കാതെ പോയ ഒരു കാര്യം എന്താണെന്നു ചോദിച്ചാൽ ഉമ്മൻചാണ്ടി എന്തുത്തരമായിരിക്കും നൽകുക? എന്നെന്നും നിഴലായി അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നവരോട് ഇക്കാര്യം ചോദിച്ചാൽ ഭൂരിപക്ഷവും പറയും– ‘ഒരു ദിവസത്തിൽ 24 മണിക്കൂറെന്നതു മാറ്റി കുറച്ചുകൂടെ സമയം കൂട്ടിക്കിട്ടിയിരുന്നെങ്കിൽ’ എന്ന ആഗ്രഹമായിരിക്കാം അത്. ആ ആഗ്രഹം നടക്കില്ലെന്നറിഞ്ഞതുകൊണ്ടാം, 24 മണിക്കൂറിലെ ഓരോ സെക്കൻഡിനെയും ദിവസവും അദ്ദേഹം ഓടിത്തോൽപിച്ചുകൊണ്ടിരുന്നത്! ഞായറാഴ്ചകളിൽ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലാണ്. എത്രയോ വർഷങ്ങളായി; അതിനു മാറ്റം വന്നത് അപൂർവമായി മാത്രം. പുതുപ്പള്ളിയിലെത്തുന്ന ആ 24 മണിക്കൂർ സമയം ഉമ്മൻ ചാണ്ടി ആകെ ഉറങ്ങുന്നത് നാലു മണിക്കൂർ!
HIGHLIGHTS
- ഭക്ഷണം പോലും കഴിക്കാനാകാതെയുള്ള ഉമ്മൻ ചാണ്ടിയുടെ ഓട്ടം കണ്ട് ഒരുപക്ഷേ ‘ദിവസ’ത്തിനുതന്നെ തോന്നിയിട്ടുണ്ടാകാം, കുറച്ചു സമയം നീട്ടിക്കൊടുത്താലോയെന്ന്. എങ്ങനെയായിരുന്നു പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ ഒരു ദിവസം? അദ്ദേഹത്തോടൊപ്പം നിഴലായി എന്നുമുണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി കൊല്ലാടിന്റെ വാക്കുകൾ ഞങ്ങൾ വരകളാക്കിയപ്പോൾ...