ഏറെക്കാലം മണിപ്പുർ എന്നാൽ പുറംലോകത്തിന് ഇറോം ശർമിളയായിരുന്നു. സൈന്യത്തിന് പ്രത്യേകാധികാരം നൽകുന്ന ‘അഫ്സ്പ’ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 16 വർഷം നിരാഹാര സമരം നടത്തിയ ഇറോം ശർമിള. മണിപ്പുർ കലാപത്തെ കുറിച്ച് ഇത്രനാളും അവർ മൗനം പാലിച്ചു. എന്നാൽ കുക്കി ഗോത്രവിഭാഗത്തിൽപ്പെട്ട സ്ത്രീകളെ നഗ്‍നരാക്കി ഉപദ്രവിച്ചുകൊണ്ട് നടത്തിക്കുന്ന വിഡിയോ പുറത്തുവന്നതോടെ അവർ മൗനം വെടിഞ്ഞു. ഒരു മാധ്യമത്തിൽ എഴുതിയ ലേഖനത്തിൽ അവർ ഒരു കാര്യം ചൂണ്ടിക്കാട്ടി. മണിപ്പുരിന്റെ പൊതുജീവിതത്തിലും അവിടെ നടന്ന പ്രതിഷേധങ്ങളിലും സ്ത്രീകൾക്ക് വലിയ പ്രാധാന്യമുണ്ട്. ‘ഇമ കെയ്തൽ’ (സ്ത്രീകളുടെ ചന്ത) ആയാലും മീരാ പൈബിസ് (മുതിർന്ന സ്ത്രീ സാമൂഹികപ്രവർത്തകർ) ആയാലും ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ നുപി ലാൽ (സ്ത്രീകളുടെ യുദ്ധം) ആയാലും സ്ത്രീകൾക്ക് വലിയ പ്രാധാന്യമുള്ള സമൂഹമാണ് മണിപ്പുരിന്റെത്. ഇങ്ങനെയൊക്കെ പറയുമ്പോഴും ഏതു സംഘർഷത്തിലും ഇരയാകുന്നത് സ്ത്രീകളാണെന്ന് ഇറോം ശർമിള തുറന്നു പറഞ്ഞു.
HIGHLIGHTS
- കലാപക്കെടുതിയിലാണ് ഇപ്പോഴും മണിപ്പുർ. കേട്ടാൽ പോലും ഭയപ്പെടുന്ന ക്രൂരതകളാണ് മണിപ്പുരിൽ നടക്കുന്നത്. ഒരു ചോദ്യം മാത്രം ഉയരുന്നു. മണിപ്പുരിൽ എന്നു സമാധാനം പുലരും