പനി പരത്തുന്നത് ബാക്ടീരിയ ആണെന്നായിരുന്നു ഒരു കാലത്ത് ആരോഗ്യമേഖല കരുതിയിരുന്നത്. ആ തെറ്റായ കണ്ടെത്തൽ മനുഷ്യരാശിക്കു വരുത്തിയ നഷ്ടം ചെറുതൊന്നുമല്ല. പനിക്ക് (ഇൻഫ്ലുവൻസ) പിന്നിൽ വൈറസാണെന്നു കണ്ടെത്തിയതാകട്ടെ രോഗരക്ഷകനായ വാക്സീനിലേക്കും നയിച്ചു. രണ്ടാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ടതിനേക്കാളും ഏറെ പേർ 1918ൽ ഇൻഫ്ലുവൻസ ബാധിച്ചു മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. അമേരിക്കയെ കരയിച്ച ആ മഹാമാരിക്കാലമാണ് ഫ്ലൂവിനെതിരായ വാക്സീന്റെ കണ്ടെത്തലിലേക്കു നയിച്ചതും. തുടക്കത്തിൽ യുഎസ് സൈനികരിലായിരുന്നു വാക്സീൻ പരീക്ഷിച്ചത്. യുഎസിൽ പിന്നീട് ഈ ഫ്ലൂ വാക്സീൻ ആരോഗ്യകരമായ ജീവിതത്തിന് ഒരു അവിഭാജ്യഘടകമായി മാറി. അര നൂറ്റാണ്ടു കഴിഞ്ഞു, ഇന്നും അതു രാജ്യത്ത് തുടരുന്നു. പക്ഷേ അപ്പോഴും ഇന്ത്യ അതിനെപ്പറ്റി ചിന്തിക്കുന്നതു പോലുമില്ല, ഓരോ മഴക്കാലത്തും മുടങ്ങാത്ത അതിഥിയായി പനി വന്നിട്ടു പോലും...
HIGHLIGHTS
- ഫ്ലൂ എന്നറിയപ്പെടുന്ന പനികൾക്കെതിരെ വിദേശത്ത് പണ്ടു മുതൽക്കേ വാക്സീനുണ്ട്. ഇപ്പോൾ കേരളത്തിലും ഈ വാക്സീന്റെ ഉപയോഗം കൂടുകയാണ്. എല്ലാ സീസണിലും, പ്രത്യേകിച്ച് മഴക്കാലത്ത്, മലയാളികൾ ഇനി മുതൽ ഫ്ലൂ വാക്സീനെടുക്കേണ്ടി വരുമോ? അല്ലാതെ എങ്ങനെ ഈ വൈറൽ പനിയെ തടയാനാകും? ഡോക്ടർമാർ പറയുന്നു ആ ചോദ്യത്തിന്റെ ഉത്തരം.