ക്രിക്കറ്റ് മത്സരത്തിനിടെ തുറിച്ചു നോക്കുന്നതും എതിരാളിക്കു നേരെ രണ്ടു പറയുന്നതും പ്രകോപിപ്പിക്കുന്നതുമൊന്നും അസാധാരണമല്ല. മറ്റു ടീമുകളിൽനിന്നു ഭേദമാണെങ്കിലും ഇന്ത്യൻ താരങ്ങളും ഇക്കാര്യത്തിൽ അത്ര പിന്നിലല്ല. എന്നാൽ ഒരു നിയന്ത്രണവുമില്ലാതെ ദേഷ്യം കാണിക്കാൻ ശ്രമിച്ചാൽ എന്തുചെയ്യും? അതും ഇന്ത്യൻ ക്യാപ്റ്റൻതന്നെ! ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ കഴിഞ്ഞ ദിവസം കാണിച്ചത് അത്തരമൊരു പാതകമാണ്. ബംഗ്ലദേശിനെതിരെ എല്ലാ മര്യാദകളും ലംഘിച്ച പെരുമാറ്റത്തിന് രണ്ടു മത്സരങ്ങളിൽനിന്നു സസ്പെൻഷനും ലഭിച്ചു താരത്തിന്. ഇതേ വേളയിൽ നടന്ന എമർജിങ് ഏഷ്യ കപ്പ് ടൂർണമെന്റിൽ ഇന്ത്യൻ എ ടീമിലെ യുവ താരങ്ങളും എതിർടീമുകളുമായി കൊമ്പുകോർത്തു.
HIGHLIGHTS
- കളിയിലെ വാശി പന്തുകൊണ്ടും ബാറ്റുകൊണ്ടും തീർക്കണമെന്നാണ് ക്രിക്കറ്റ് മൈതാനത്തെ അലിഖിത നിയമം. എന്നാൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നവർ ആ അന്തസ്സോടെ പെരുമാറണമെന്ന പാഠം നാം കൈവിട്ടു പോകുകയാണോ? ഇങ്ങനെയൊരു ചിന്തയ്ക്ക് ഇപ്പോൾ തുടക്കമിട്ടത് ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ്.