ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്കും വിദേശ രാജ്യങ്ങളിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യാൻ ആഗ്രഹമുണ്ടോ? ‘ആഗ്രഹമൊക്കെയുണ്ട്, പക്ഷേ എങ്ങനെ പോകും? വീസയിൽ തുടങ്ങി എന്തെല്ലാം കാര്യങ്ങൾ ശരിയാക്കണം!’ ഇങ്ങനെയൊരു ചിന്ത മനസ്സിലേക്കു വരുന്നുണ്ടെങ്കിൽ അധികം തലപുകയ്ക്കേണ്ട. വീസ എടുക്കാതെ യാത്ര പോകാനാകുന്ന രാജ്യങ്ങളും ടൂറിസം കേന്ദ്രങ്ങളുമുണ്ട്. അതിനു വേണ്ടത് ഇന്ത്യൻ പാസ്‌പോർട്ട് മാത്രം. നിലവിൽ, ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് ലോകത്തിലെ 57 സ്ഥലങ്ങളിലേക്ക് നേരത്തേ വീസ എടുക്കാതെ സഞ്ചരിക്കാനാകും. ലോകത്തെ ശക്തമായ പാസ്പോർട്ടുകളുടെ റാങ്കിങ്ങിൽ ഇന്ത്യ ഏഴു പോയിന്റ് കയറി എൺപതാം സ്ഥാനത്തെത്തിയതോടെയാണ് 57 സ്ഥലങ്ങളിലേക്കു പോകാനുള്ള അനുമതിയായത്.
HIGHLIGHTS
- നിങ്ങൾ യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നയാളാണോ? വീസയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് നിങ്ങളുടെ യാത്രാസ്വപ്നങ്ങളിൽ വിലങ്ങുതടിയാകുന്നുണ്ടോ? എങ്കിൽ ഈ 57 രാജ്യങ്ങളിലേക്കു യാത്ര തിരിച്ചോളൂ... ഇന്ത്യൻ പാസ്‌പോർട്ട് മാത്രം മതി. ഏതൊക്കെയാണ് ആ രാജ്യങ്ങൾ? എങ്ങനെയാണ് ഇന്ത്യ ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത്?