‘മൈക്ക് വയ്ക്കരുത്’ എന്നൊരു നാടൻ പ്രയോഗമുണ്ട്. ഒരു കാര്യം മൈക്കിലൂടെ വിളിച്ചു പറയുന്നതുപോലെ എല്ലാവരെയും അറിയിക്കരുതെന്ന് അർഥം. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിനിടെ മൈക്ക് തകരാറിലായത് അപ്പോൾ അവിടെയുണ്ടായിരുന്നവർ മാത്രമറിഞ്ഞ കാര്യമാണ്. എന്നാൽ, സംഭവത്തിൽ അട്ടിമറിയുണ്ടെന്ന സംശയത്തിന്റെ പേരിൽ പൊലീസ് കേസെടുത്തതോടെ സംഭവം നാടറിഞ്ഞു, നാണക്കേടുമായി. മൈക്ക് വിഷയത്തിൽ ‘മൈക്ക് വച്ചത്’ തിരിച്ചടിയായതോടെ കേസ് പിൻവലിച്ച് പൊലീസ് തടിയൂരി. ഇതിനിടെ പേരൂർക്കട എസ്‌വി സൗണ്ട്സിന്റെ മൈക്കും ആംപ്ലിഫയറും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പരിശോധനകൾക്ക് ശേഷം സാങ്കേതിക തകരാർ മൂലമാണ് പ്രശ്നങ്ങൾ ഉണ്ടായതെന്ന് ഉറപ്പാക്കിയശേഷമാണ് ഉടമ എസ്.രഞ്ജിത്തിന് മൈക്കും മറ്റ് ഉപകരണങ്ങളും തിരികെ നൽകിയത്.
HIGHLIGHTS
- ഊതിപ്പെരുപ്പിച്ച ഒരു നീർക്കുമിള പെട്ടെന്ന് പൊട്ടിപ്പോയതിന്റെ ആശങ്കയിലാണ് കേരള പൊലീസും സംസ്ഥാന സർക്കാരും. കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ മൈക്ക് തകരാറിലായ സംഭവത്തിൽ വടികൊടുത്ത് അടിവാങ്ങിയ അവസ്ഥയിലാണ് ഇരുകൂട്ടരും. ഈ സംഭവത്തിന് പിന്നിൽ യഥാർഥത്തിൽ സംഭവിച്ചതെന്താണ്? മൈക്ക് ഓപ്പറേറ്റർ എസ്.രഞ്ജിത്തിന് പറയാനുണ്ട് ചിലത്...