മരിച്ചെന്നു കരുതി അവർ ഉപേക്ഷിച്ചു, മുങ്ങിയ ജീപ്പിൽ നിന്ന് നാട്ടുകാർ രക്ഷിച്ചു! നൗഷാദിനിത് മൂന്നാം ജന്മം
Mail This Article
നൗഷാദിനെ കണ്ടെത്താൻ പത്തനംതിട്ട പൊലീസ് വിവിധ സ്ഥലങ്ങളിലെ കുഴികളിൽ തപ്പിക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് തൊമ്മൻകുത്തിന് സമീപം കുഴിമറ്റത്തു നിന്ന് നൗഷാദ് ഉയിരോടെ പുറത്തു വരുന്നത്. ഭർത്താവായ നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയെന്ന ഭാര്യ അഫ്സാനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അവർ ചൂണ്ടിക്കാണിച്ച സ്ഥലത്തെല്ലാം പൊലീസിന് കുഴിവെട്ടി തിരച്ചിൽ നടത്തേണ്ടിവന്നത്. ഈ തിരച്ചിലുകൾക്കെല്ലാം ഇടയിൽ നൗഷാദ് ജീവനോടെ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ കുടുംബം. അന്വേഷണം നിലച്ച തിരോധാന കേസിന് ജീവനുള്ള തുമ്പ് കിട്ടിയ ആശ്വാസത്തിൽ പൊലീസും. എന്നാൽ ഈ ആശ്വാസങ്ങൾക്കിടയിലും നൗഷാദിന്റെ തിരോധാനവും തിരിച്ചു വരവും സംബന്ധിച്ച പല ചോദ്യങ്ങളും ഇപ്പോഴും കുഴിയിൽ തന്നെ അവശേഷിക്കുകയാണ്. 21 മാസത്തെ അജ്ഞാത വാസത്തിനുശേഷം നൗഷാദ് ജീവനോടെ തിരിച്ചെത്തിയത് എങ്ങനെയാണ്?