വീട്ടിലോ സ്കൂളിലോ തുറന്നു പറയാനാവാത്ത ഒരു പരാതിയുണ്ട്, ഒരു വലിയ വിഷമം. ആരോടു പറയും? ഇതിനുള്ള മറുപടിയായി, ഇന്ത്യയിലെ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയ ഒരു നമ്പറുണ്ട്– 1098. ചൈൽഡ്‌ലൈൻ ഇന്ത്യ ഫൗണ്ടേഷന്റെ നമ്പർ. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും സ്കൂളിലും എന്നു വേണ്ട കുട്ടികളുടെ കണ്ണെത്തുന്നിടത്തെല്ലാം ആ നമ്പറിന്റെ പരസ്യങ്ങളുണ്ട്. എളുപ്പത്തിൽ ഓർക്കാവുന്ന ആ നാലക്ക നമ്പറിലേക്ക് ലക്ഷക്കണക്കിന് കുട്ടികളാണ് കഴിഞ്ഞ 27 വർഷമായി വിളിച്ചു കൊണ്ടേയിരിക്കുന്നത്. 365 ദിവസവും രാവും പകലും ഇല്ലാതെ പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്ന കുട്ടികളുടെ സ്വന്തം ഹെൽപ്‌ലൈൻ. പക്ഷേ, 27 വയസ്സ് പിന്നിട്ട ചൈൽഡ്‌ലൈനിന്റെ രൂപവും ഭാവവും മാറ്റി ‘ചൈൽഡ് ഹെൽപ്‌ലൈൻ’ എന്ന പുതിയ സംവിധാനത്തിലേക്കു മാറ്റാൻ ഒരുങ്ങുകയാണ് സർക്കാർ.
HIGHLIGHTS
- കുട്ടികളുടെ ഏതു പരാതിക്കും 24 മണിക്കൂറും ചെവി കൊടുക്കുക, അതിന് ഏതു പാതിരാത്രിയിലാണെങ്കിലും പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ചൈൽഡ്‌ലൈനിന്റെ തുടക്കം. എന്നാല്‍ 2023 ഓഗസ്റ്റ് 1 മുതൽ അതെല്ലാം മാറുകയാണ്. കേരളം ഉൾപ്പെടെയുള്ള 9 സംസ്ഥാനങ്ങളിൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. 1098 എന്ന നമ്പറും വൈകാതെ പൂർണമായും നിലച്ചേക്കും. എങ്ങനെയാണ് 1098 എന്ന നമ്പർ വന്നത്? എങ്ങനെയായിരുന്നു ചൈൽഡ് ലൈൻ ഇന്ത്യയിലെ ലക്ഷക്കണക്കിനു കുട്ടികളുടെ വെളിച്ചമായത്? ചൈൽഡ്‌ലൈൻ ആഭ്യന്തര വകുപ്പിനു കീഴിലേക്കു മാറുന്നതോടെ അതിന്റെ പ്രസക്തിതന്നെ ഇല്ലാതാകുമോ?