അദാനി വിവാദം കെട്ടടങ്ങിയതോടെ ഇന്ത്യൻ വിപണിയിലെ ചർച്ചാവിഷയം റിലയൻസ് ഓഹരികളാണ്. മൂന്നു വർഷം കൊണ്ട് 35ൽ അധികം കമ്പനികളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയ റിലയൻസ് ഇൻഡസ്ട്രീസ് പുതിയ പരീക്ഷണങ്ങളിലാണ്. റിലയൻസ് സ്ട്രാറ്റജിക് ഇൻവെസ്റ്റ്മെന്റ് എന്ന സാമ്പത്തിക വിഭാഗം, റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് വേർപ്പെടുത്തുന്നതോടെ നിക്ഷേപകർക്കെന്താണ് നേട്ടം? ഇതു സംബന്ധിച്ച തീരുമാനം പുറത്തു വന്നതോടെ 52 ആഴ്ചയിലെ ഉയര്‍ന്ന നിരക്കിലെത്തിയ ഓഹരി ഒന്നാം പാദഫലം പുറത്തുവന്നതോടെ രണ്ട് ശതമാനത്തിലധികം താഴേക്കു പോയി. മാറിക്കൊണ്ടിരിക്കുന്ന വിപണിയിലെ പിരിമുറുക്കങ്ങൾക്കിടയിൽ റിലയന്‍സ് ഓഹരിക്ക് എന്താണ് സംഭവിക്കുന്നതെന്നു പരിശോധിക്കാം. ഒപ്പം റിലയൻസ് ഇൻഡസ്ട്രീസ് എന്ന ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയെക്കുറിച്ചും അറിയാം...
HIGHLIGHTS
- റിലയൻസ് ഇൻഡസ്ട്രീസിന്റെ സാമ്പത്തിക വിഭാഗമായിരുന്ന റിലയൻസ് സ്ട്രാറ്റജിക് ഇൻവെസ്റ്റ്മെന്റ് ഇനിമുതൽ ജിയോ ഫിനാൻഷ്യൽ സർവീസസ് എന്ന പേരിൽ സ്വതന്ത്ര കമ്പനിയായി മാറുമ്പോൾ റിലയൻസ് ഓഹരികൾക്ക് എന്താണ് സംഭവിക്കുക? നിക്ഷേപകർക്ക് നേട്ടമുണ്ടാകുമോ?