ദുബായിൽ നിന്ന് നാട്ടിലേക്ക് തിരിക്കുന്നതിന് മുൻപ് മകൾ അമ്മയെ വിളിച്ചു, വരുമ്പോൾ എന്ത് കൊണ്ടുവരണമെന്ന് അറിയുകയാണ് ലക്ഷ്യം. കുറച്ച് തക്കാളി കൊണ്ടുവരൂ എന്നായിരുന്നു അമ്മയുടെ മറുപടി. 10 കിലോ തക്കാളി ഭദ്രമായി പൊതിഞ്ഞ് പെട്ടിയിലാക്കിയാണ് നല്ലവളായ മകൾ നാട്ടിൽ വിമാനമിറങ്ങിയത്. ട്വീറ്റിന്റെ രൂപത്തിൽ പ്രചരിക്കുന്ന ഈ സംഭവം കാട്ടിത്തരും, ഇപ്പോൾ ഇന്ത്യയിൽ തക്കാളിക്കുള്ള നിലയും ‘വിലയും’ ലോകത്തെ രണ്ടാമത്തെ വലിയ തക്കാളി ഉൽപാദകരായ ഇന്ത്യയിൽ കഴിഞ്ഞ 3 മാസമായി തക്കാളി വില ഉയർന്നുതന്നെ നിൽക്കുകയാണ്. സാധാരണ തക്കാളി വിലയിൽ കുതിച്ചു കയറ്റമുണ്ടാകുമ്പോൾ അത് ഒന്നോ രണ്ടോ ആഴ്ച മാത്രം നീണ്ടുനിൽക്കുന്ന പ്രതിഭാസമായിരിക്കും. അതിനു ശേഷം വില താനെ താഴ്ന്നു വരും. എന്നാൽ ഇത്തവണ രാജ്യത്തുണ്ടായത് പതിവിന് വിപരീതമായ സംഭവമായിരുന്നു.
HIGHLIGHTS
- 3 മാസമായി ഇന്ത്യയിൽ തക്കാളിവില കുതിച്ചുയരുകയാണ്. മിക്ക സംസ്ഥാനങ്ങളിലും ഒരു കിലോ തക്കാളിക്ക് 200 രൂപയ്ക്ക് മുകളിലാണ് വില. കർഷകർക്ക് വലിയ രീയിലുള്ള നേട്ടം ലഭിക്കുമ്പോൾ സാധാരണ ഉപഭോക്താക്കൾ നട്ടം തിരിയുകയാണ്. അടുത്തറിയാം, തക്കാളിയുടെ തുടുതുടുത്ത കഥകൾ...