ലിബിയ, ചാഡ്, നൈജീരിയ, ബെനിൻ, ബുർക്കിനഫാസോ, മാലി, അൽജീരിയ എന്നീ രാജ്യങ്ങളാൽ ചുറ്റപ്പെട്ട പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യം. ആകെ പ്രദേശത്തിന്റെ 80 ശതമാനവും സഹാറ മരൂഭൂമി. രണ്ടര കോടിയോളം വരും ജനസംഖ്യ. ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യം എന്നുതന്നെ പറയാം നൈജറിനെക്കുറിച്ച്. ഇസ്‍ലാമിക് സ്റ്റേറ്റ് – അൽ ഖായിദ ഭീകരവാദികളുടെ ആക്രമണത്തിന് നിരന്തരം വിധേയമാകുന്ന സ്ഥലങ്ങളിലൊന്ന്. എന്നാല്‍ ഇനി ഈ രാജ്യത്തെക്കുറിച്ച് മറ്റൊരു വിശേഷണം കേൾക്കുക: ലോകത്തുള്ള യുറേനിയം ഉൽപാദനത്തിൽ ഏഴാം സ്ഥാനമാണ് നൈജറിന്. കോടികളുടെ മൂല്യമുണ്ട് യുറേനിയത്തിന്. സ്വർണം, പെട്രോളിയം എന്നിവയുടെ വലിയ ശേഖരവുമുണ്ട് നൈജറിൽ. ഇനി മറ്റൊരു വിശേഷണം കൂടി കേൾക്കുക: ഫ്രാൻസിൽ പ്രകാശിക്കുന്ന മൂന്നു ബൾബുകളെടുത്താൽ അതിൽ ഒരെണ്ണത്തിൽ നൈജറിലെ യുറേനിയം കൊണ്ടുള്ള ആണവോർജത്തിൽനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയായിരിക്കും ഉപയോഗിച്ചിട്ടുണ്ടാകുക എന്നാണു കണക്ക്. എന്നാൽ ഈ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്തെ 82% ജനങ്ങൾക്കും വൈദ്യുതിയില്ല എന്നതാണ് യാഥാർഥ്യം. ഇങ്ങനെയൊരു രാജ്യത്ത് 2023 ജൂലൈ 26 മുതൽ സൈന്യം അധികാരം പിടിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ പ്രസിഡന്റിനെയാണ് സൈന്യം അട്ടിമറിച്ചത്.
HIGHLIGHTS
- ഒരേസമയം ഭീകരാക്രമണങ്ങളുടെയും സൈനിക അട്ടിമറിയുടെയും ദുരിതം നേരിടേണ്ടി വരുന്ന ഒരു ജനത. എന്തുകൊണ്ടാണ് ആഫ്രിക്കൻ രാജ്യമായ നൈജറിൽ സൈന്യം അധികാരം പിടിച്ചത്? എന്തുകൊണ്ടാണ് ഫ്രാൻസിനോട് ഈ മേഖലയിലെ രാജ്യങ്ങൾക്ക് അങ്ങേയറ്റം ദേഷ്യം? റഷ്യയ്ക്ക് എന്താണ് ഈ മേഖലയിൽ താൽപര്യം? അമേരിക്കൻ–യൂറോപ്യൻ–റഷ്യൻ ഏറ്റുമുട്ടലിന് വേദിയാവുകയാണോ നൈജർ?