സ്മാർട്ട് മീറ്ററിന്റെ കാര്യത്തിൽ ഒടുവിൽ തീരുമാനമായിരിക്കുകയാണ്. സ്മാർട്ട് മീറ്റർ കൊണ്ടുവരാൻ തന്നെയാണ് സര്‍ക്കാർ തീരുമാനം, പക്ഷേ സാധാരണക്കാർക്കു ദോഷകരമാകാത്ത രീതിയിൽ മാത്രം. കേരളത്തിൽ കംപ്യൂട്ടറൈസേഷൻ വന്നതുപോലെ, പ്ലസ്ടു വന്നതുപോലെ ആ വരവിന് ഇത്തിരി താമസമുണ്ടാകുമെന്നു മാത്രം. കേന്ദ്രസർക്കാർ നിര്‍ദ്ദേശിച്ചതില്‍നിന്നു വ്യത്യസ്തമായി ചെലവുകുറച്ച് പദ്ധതി നടപ്പാക്കാനുള്ള സാധ്യതയാണ് കേരളം പരിശോധിക്കുന്നത്. ടോട്ടെക്സ് മാതൃക (ടോട്ടൽ എക്സ്പെൻഡിച്ചർ) ഒഴിവാക്കും. സ്മാർട്ട് മീറ്റർ വേണോ വേണ്ടയോ എന്ന തർക്കം മൂക്കുമ്പോഴും പൊതുജനത്തിൽ വലിയൊരു വിഭാഗത്തിന് ഇത് എന്താണു സംഗതിയെന്ന് ഇപ്പോഴും വലിയ നിശ്ചയമില്ലെന്നതാണ് യാഥാർഥ്യം.
HIGHLIGHTS
- കേരളത്തിൽ സ്മാർട്ട് മീറ്റർ പദ്ധതിയേ വേണ്ടെന്നായിരുന്നു സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി നിർദേശിച്ചിരുന്നത്. കെഎസ്ഇബിയിലെ ഇടതു യൂണിയനുകൾക്കു പക്ഷേ ആ നിലപാടില്ല. സ്മാർട്ട് മീറ്റർ വേണം. അതു കേന്ദ്ര സർക്കാർ നിർദേശിച്ച രീതിയിൽ വേണ്ടെന്നേയുള്ളൂ.
- എന്താണീ സ്മാർട്ട് മീറ്റർ? എന്തുകൊണ്ടാണ് അതു സംബന്ധിച്ച കേന്ദ്ര നിർദേശം കേരളം തള്ളിയത്?
- കേരളത്തിലെ വൈദ്യുതി വിതരണ രംഗം സ്വകാര്യവൽക്കരിക്കാനുള്ള രഹസ്യനീക്കമാണോ സ്മാർട്ട് മീറ്ററിലൂടെ നടത്തുന്നത്?