94 കാരനായ ഗ്രോ വാസുവിന്റെ സമര ജീവിതത്തിലെ ഏറ്റവും ഒടുവിലെ ജയിൽ വാസത്തിന് ഒരു മാസം പിന്നിട്ടു. പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വാദികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് എത്തിച്ചപ്പോൾ മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്നു എന്നതാണ് കേസ്. കോടതിയിൽ ഹാജരാക്കിയപ്പോഴെല്ലാം ഭരണകൂടത്തിന്റെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ച് ജാമ്യം വേണ്ടെന്ന് നിലപാട് എടുത്ത ഗ്രോ വാസുവിന് ഈ ജയിൽ ജീവിതവും സമരത്തിന്റെ വേറൊരു മുഖമാണ്. സ്വയം വാദിച്ച്, കോടതിയിൽ നിലപാട് ആവർത്തിച്ച് മുദ്രാവാക്യം മുഴക്കി ജയിലിലേക്ക് മടങ്ങുന്ന ആ പൗരാവകാശപ്രവർത്തകന്റെ ജീവിതം സമാനതകളില്ലാത്തതാണെന്ന് പറയാം. ഏറ്റവും ഒടുവിൽ ഓഗസ്റ്റ് 25 ന് കോടതിയിൽ ഹാജരാക്കിയ ഗ്രോ വാസു സർക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിക്കുന്നത് തടയാൻ ഔദ്യോഗിക യൂണിഫോമിന്റെ ഭാഗമായ തൊപ്പി കൊണ്ട് മുഖം അമർത്തേണ്ടി വന്നു പൊലീസിന്.
HIGHLIGHTS
- ജയിലിൽ ഗ്രോ വാസുവിനെ കാണാൻ പലരും എത്തുന്നുണ്ടെങ്കിലും അരനൂറ്റാണ്ടിനു ശേഷം നടന്ന ഒരു കൂടിക്കാഴ്ച കഴിഞ്ഞ ദിവസമുണ്ടായി. കരിങ്കൽകുഴി കൃഷ്ണൻ എന്നായിരുന്നു ആ സന്ദർശകന്റെ പേര്. എന്തായിരുന്നു അവർക്ക് പറയാനുണ്ടായിരുന്നത്? എന്തായിരുന്നു ആ കൂടിക്കാഴ്ചയുടെ പ്രത്യേകത? 94കാരനായ ഗ്രോ വാസുവിന്റെ വാക്കുകളെ എന്തിനാണ് ഭരണകൂടം പേടിക്കുന്നത്?