പാക്കിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിന് മൂന്ന് മാസങ്ങൾ മാത്രം ശേഷിക്കെ, ഓഗസ്റ്റ് 14ന് അൻവർ ഉൽ ഹഖ് കാക്കറിനെ രാജ്യത്തിന്റെ എട്ടാമത്തെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. 52-ാം വയസ്സിൽ, ഒരു സുപ്രധാന ഘട്ടത്തിൽ 240 ദശലക്ഷം ജനങ്ങളുള്ള രാജ്യത്തിന്റെ നേതൃത്വം കാക്കറിലേക്ക് എത്തുകയായിരുന്നു.
HIGHLIGHTS
- പാക്കിസ്ഥാൻ ഒട്ടേറെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന സമയത്താണ് കാക്കർ പുതിയ റോളിലേക്ക് ചുവടുവയ്ക്കുന്നത്. ഇമ്രാൻ ഖാന്റെ ശിക്ഷ മരവിപ്പിച്ചെങ്കിൽ പോലും അദ്ദേഹത്തിനു മേലുള്ള ഭീഷണി ഇനിയും ഒഴിഞ്ഞിട്ടില്ല. എന്താണ് പാക്കിസ്ഥാന്‍ രാഷ്ട്രീയത്തിൽ നടക്കുന്നത്?